സംസ്ഥാനത്ത് നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്നത് 5335 ക്വാറികള്‍; ഏറ്റവും കൂടുതല്‍ മധ്യകേരളത്തില്‍

സംസ്ഥാനത്ത് നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്നത് 5335 ക്വാറികള്‍. സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയതിന്റെ പത്തിരട്ടിയോളം ക്വാറികളാണ് കേരളത്തിലുള്ളത്. മധ്യകേരളത്തിലാണ് ഏറ്റവും കൂടുതല്‍ അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. അനിയന്ത്രിതമായ പാറഖനനം ഭൂകമ്പത്തിനും ഉരുള്‍പൊട്ടലിലനും മണ്ണിടിച്ചിലിനും ഇടയാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
സര്‍ക്കാരിന്റെ കണക്കനുസരിച്ച് 589 ക്വാറികള്‍ക്കാണ് കേരളത്തില്‍ ലൈസന്‍സുള്ളത്. എന്നാല്‍ കേരള ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനത്തില്‍ കണ്ടെത്തിയത് 5924 ക്വാറികളാണ്. 2438 ക്വാറികളാണ് പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളിലുള്ളത്. തെക്കന്‍ കേരളത്തില്‍ 1517, വടക്കന്‍ കേരളത്തില്‍ 1969 എന്നിങ്ങനെയാണ് ക്വാറികളുടെ എണ്ണം. 17685 ഏക്കറിലാണ് ഈ ക്വാറികള്‍ സ്ഥിതി ചെയ്യുന്നത്.
ഉരുള്‍പൊട്ടലിനും ഭൂകമ്പത്തിനും പുറമേ ഭൂഗര്‍ഭജലനിരപ്പ് താഴാനും ഇതിടയാക്കും. മലകളുടെ മുകളില്‍ വെള്ളം കെട്ടിനിക്കുന്നതും ഉരുള്‍പൊട്ടലിന് കാരണമാകും. പാറഖനനത്തിനായുള്ള റോഡ് നിര്‍മാണമുള്‍പ്പെടെ പ്രകൃതിദുരന്തത്തിന് ഇടയാക്കും.
Read Also: മൂന്നാറില്‍ വീണ്ടും മണ്ണിടിച്ചില്‍; ഗ്യാപ് റോഡില്‍ ഗതാഗതം തടസപ്പെട്ടു
കഴിഞ്ഞ 35 വര്‍ഷത്തിനിടെയുണ്ടായ 78 ഭൂചലനങ്ങളുടെയും പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോമീറ്ററിനുള്ളില്‍ കരിങ്കല്‍ ക്വാറികളുണ്ടായിരുന്നു എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അനധികൃത ക്വാറി പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തടയുകയും ലൈസന്‍സുള്ള ക്വാറികളില്‍ നിന്നുള്ള ഖനനം നിയന്ത്രിക്കുകയുമാണ് ഏക വഴിയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Story Highlights: more than 5000 quarries in kerala are violating laws
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here