നാല് ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ ഏഷ്യയിലേക്കും യൂറോപ്പിലേക്കും ട്രിപ്പുകൾ; വാർത്ത വ്യാജമെന്ന് എമിറേറ്റ്സ് എയർലൈൻ

നിസാരമായ നാല് ചോദ്യങ്ങൾക്ക് ശരിയായ ഉത്തരങ്ങൾ നൽകുന്നവരിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിദേശരാജ്യങ്ങളിലേക്ക് സൗജന്യ യാത്ര നൽകുമെന്ന തരത്തിൽ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് പരിശോധിക്കാം. ( Trips to Asia and Europe if questions are answered; Emirates Airline says the news is fake )
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്. എമിറേറ്റ്സ് എയർലൈൻ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാല് ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്നാണ് പ്രചരിക്കപ്പെടുന്ന പോസ്റ്റിൽ സൂചിപ്പിക്കുന്നത്. ശരിയായ ഉത്തരം നൽകുന്നവർക്ക് അവധിക്കാലത്ത് ഏഷ്യയിലേക്കോ യൂറോപ്പിലേക്കോ രണ്ട് റൗണ്ട് ട്രിപ്പ് ടിക്കറ്റുകൾ ലഭിക്കുമെന്നാണ് പോസ്റ്റിൽ പറയുന്നത്. എമിറേറ്റ്സിന്‍റെ പേരിൽ കഴിഞ്ഞ ജൂണിലും ഇത്തരത്തിലൊരു തട്ടിപ്പ് നടന്നിരുന്നു. മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് 10,000 ദിർഹം സമ്മാനം നൽകുമെന്നായിരുന്നു അന്നത്തെ പ്രചാരണം.
Read Also: അത്യാധുനിക സംവിധാനവുമായി ഇൻഡിഗോ എയർലൈൻസ്; ഇനി സമയം പാഴാക്കാതെ വിമാനത്തിൽ നിന്ന് പുറത്തിറങ്ങാം
ചോദ്യങ്ങൾ ഉത്തരം നൽകിയാൽ അവധിക്കാല സമ്മാനങ്ങൾ ലഭിക്കുമെന്ന സമൂഹമാധ്യമങ്ങളിലെ പോസ്റ്റ് വ്യാജമാണെന്ന് എമിറേറ്റ്സ് എയർലൈൻ വ്യക്തമാക്കി. ഔദ്യോഗിക സോഷ്യൽ മീഡിയ വഴി മാത്രമേ ഇത്തരം അറിയിപ്പുകൾ എമിറേറ്റ്സ് എയർലൈൻ നൽകാറുള്ളൂ.
Story Highlights: Trips to Asia and Europe if questions are answered; Emirates Airline says the news is fake
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here