Advertisement

കുഴി അടയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ ടോള്‍ പിരിവ് നിര്‍ത്തണം; രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ്

August 7, 2022
2 minutes Read
vd satheeshan against pwd works

മഴക്കാലത്തിന് മുന്‍പ് റോഡുകളുടെ മരാമത്ത് പണികള്‍ നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കുഴി അടയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കണമെന്ന് വി ഡി സതീശന്‍ പറഞ്ഞു.(vd satheeshan against pwd works )

വിഷയത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ചില്ലെന്ന മന്ത്രിയുടെ പരാമര്‍ശം പരിഹാസ്യമാണ്. ഹാഷിമിന്റെ മരണത്തില്‍ ഉദ്യോഗസ്ഥരുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കണം. ഹാഷിമിന്റെ കുടുംബത്തെ സഹായിക്കണം. അര്‍ഹമായ നഷ്ടപരിഹാരം സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു.

ഹാഷിമിന്റെ മരണത്തിന് പിന്നാലെ ദേശിയപാതകളിലെ കുഴികളടയ്ക്കാന്‍ ഇന്നലെ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇത് സംബന്ധിച്ച് കര്‍ശന നിര്‍ദേശം നല്‍കി. എന്‍.എച്ച്.എ.ഐ കേരള റീജിയണല്‍ ഓഫീസര്‍ക്കും പ്രോജക്ട് ഡയറക്ടര്‍ക്കും ആണ് നിര്‍ദേശം നല്‍കിയത്. അമിക്കസ്‌ക്യൂറി വഴിയാണ് നിര്‍ദേശം നല്‍കിയത്. റോഡുകളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തിങ്കളാഴ്ച കോടതി പരിഗണിക്കും.

അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് മരണത്തിന് കാരണമെന്നാണ് ഹാഷിമിന്റെ കുടുംബം പറയുന്നത്. മനുഷ്യന്റെ ജീവന് അധികൃതര്‍ വിലകല്‍പ്പിക്കുന്നില്ല. കുഴി അടയ്ക്കണമെന്ന് പഞ്ചായത്ത് നേരത്തെ ആവശ്യപ്പെട്ടിരുന്നു. നാഷണല്‍ ഹൈവേയുടെ ശ്രദ്ധ കുറവാണ് അപകടത്തിന് കാരണം. ആവശ്യമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

Read Also: ദേശിയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവം; ഇടപെട്ട് ഹൈക്കോടതി

നെടുമ്പാശേരി എം എ എച്ച് എസ് സ്‌കൂളിന് സമീപം നടന്ന അപകടത്തിലാണ് അഞ്ചാംപരുത്തിക്കല്‍ വീട്ടില്‍ എ എ ഹാഷിം മരിച്ചത്. ഹോട്ടല്‍ ഉടമയായ ഹാഷിം രാത്രി ഹോട്ടല്‍ പൂട്ടി വീട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടം. റോഡിലെ കുഴിയില്‍ വീണ ഹാഷിം സമീപത്തേക്ക് തെറിച്ച വീഴുകയും ഈ സമയം പിന്നില്‍ വന്ന വാഹനം ദേഹത്ത് കയറിയിറങ്ങുകയുമായിരുന്നു. തല്‍ക്ഷണം മരണം സംഭവിച്ചു. കുഴിയില്‍ വെളളം കെട്ടി കിടന്നതിനാല്‍ കുഴി കാണാനാകാത്ത സ്ഥിതിയിലായിരുന്നു.

Story Highlights: vd satheeshan against pwd works

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top