ഇർഷാദ് കൊലപാതക കേസ്; രണ്ട് പേർ കൂടി അറസ്റ്റിൽ

കോഴിക്കോട് സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. വയനാട് മേപ്പാടി സ്വദേശികൾ ആയ മുബഷീർ, ഹിബാസ് എന്നിവർ ആണ് പിടിയിലായത്. ഇർഷാദിനെ തട്ടിക്കൊണ്ടു പോയി ഒളിവിൽ പാർപ്പിച്ചവരാണ് ഇവർ. ഇതോടെ കേസിൽ അറസ്റ്റിൽ ആയവരുടെ എണ്ണം 9 ആയി. ( Irshad murder case; Two more people were arrested )
പന്തിരിക്കര ഇർഷാദ് കൊലപാതകക്കേസിലെ മൂന്ന് പ്രതികൾ കൽപ്പറ്റ സിജെഎം കോടതിയിൽ കീഴടങ്ങിയിരുന്നു. പ്രതികളെ കേസ് നടക്കുന്ന അധികാര പരിധിയിലെ കോടതിയിൽ ഹാജരാക്കാനും കോടതി ഉത്തരവിട്ടിരുന്നു.
ഏതാനും ദിവസം മുൻപാണ് ഇർഷാദ് മരിച്ചെന്ന വിവരം പുറത്ത് വരുന്നത്. ആഴ്ചകൾക്ക് മുൻപ് കൊയിലാണ്ടി നിന്നും കണ്ടെടുത്ത മൃതദേഹം ഇൻഷാദിന്റേതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
Read Also: പന്തിരിക്കര ഇർഷാദ് കൊലപാതകക്കേസ്; മൂന്ന് പ്രതികൾ കീഴടങ്ങി
കോഴിക്കോട് പെരുവണ്ണാമുഴിയിൽ നിന്ന് തട്ടിക്കൊണ്ടു പോയ ഇർഷാദിനെ വിട്ട് കിട്ടാൻ കുടുംബം സ്വർണക്കടത്ത് സംഘത്തിന് പണം നൽകിയിരുന്നു. ഇർഷാദ് മരിച്ച വിവരം മറച്ചു വച്ചാണ് സ്വർണക്കടത്ത് സംഘം പണം വാങ്ങിയത്. ആദ്യം അൻപതിനായിരം രൂപയും പിന്നീട് പത്ത് ലക്ഷം രൂപയും കുടുംബം നൽകി. പണമിടപാടുമായി ബന്ധപെട്ട ശബ്ദരേയും ബാങ്ക് ഇടപാട് രേഖകളും 24ന് ലഭിച്ചു. പണം നൽകിയ ശേഷമാണ് ഇർഷാദ് മരിച്ചെന്ന വിവരം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
Story Highlights: Irshad murder case; Two more people were arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here