വീണ്ടും 3 ഫീച്ചറുകൾ കൂടി വാട്ട്‌സ് ആപ്പിൽ വരുന്നു; പ്രഖ്യാപിച്ച് മാർക്ക് സക്കർബർഗ്

വാട്‌സ് ആപ്പ് കൂടുതൽ ഉപഭോക്തൃ സൗഹൃദമാകുന്നു. ഉപയോക്താക്കൾ കാത്തിരുന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്ട്‌സ് ആപ്പ് എന്ന് മാർക്ക് സക്കർബർഗ് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. ( whatsapp adds ew features )
‘ഗ്രൂപ്പ് അംഗങ്ങൾക്ക് മുഴുവൻ നോട്ടിഫിക്കേഷൻ നൽകാതെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് എക്‌സിറ്റ് ആകാം. നമ്മൾ വാട്ട്‌സ് ആപ്പിൽ ഓൺലൈനാണെന്ന് ആർക്കെല്ലാം കാണാൻ സാധിക്കും. ഒറ്റത്തവണ മാത്രം കാണാനാവുന്ന സന്ദേശങ്ങൾക്ക് സ്‌ക്രീൻഷോട്ട് എടുക്കുന്നത് തടയുക, എന്നിങ്ങനെയുള്ള ഫീച്ചറുകളാണ് വാട്ട്‌സ് ആപ്പിൽ ഇനി വരാനിരിക്കുന്നത് ‘- മാർക്കിന്റെ പോസ്റ്റ് ഇങ്ങനെ.
ഇതിന് പുറമെ വാട്ട്‌സ് ആപ്പ് മെസേജ് രണ്ട് ദിവസം കഴിഞ്ഞ ശേഷവും ഡിലീറ്റ് ചെയ്യാൻ സാധിക്കുമെന്ന് വാട്ട്‌സ് ആപ്പ് ഔദ്യോഗികമായി അറിയിച്ചു.
? Rethinking your message? Now you’ll have a little over 2 days to delete your messages from your chats after you hit send.
— WhatsApp (@WhatsApp) August 8, 2022
Read Also: പുതിയ 7 ഫീച്ചറുകൾ അവതരിപ്പിച്ച് വാട്ട്‌സ് ആപ്പ്
വാട്ട്‌സ് ആപ്പ് പുതിയ ഏഴ് ഫീച്ചറുകൾ അവതരിപ്പിക്കാനൊരുങ്ങുന്നുവെന്നാണ് ആദ്യം പുറത്ത് വന്ന റിപ്പോർട്ട്. അതിൽ മൂന്നെണ്ണത്തെ കുറിച്ച് മാത്രമേ മാർക്ക് സക്കർബർഗ് പറഞ്ഞിട്ടുള്ളു. മറ്റ് നാലെണ്ണം അണിയറയിൽ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്.
Story Highlights: whatsapp adds ew features
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here