Advertisement

സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് സിപിഐഎം; പ്രശ്‌നങ്ങള്‍ പരിഹരിച്ച് ലോകസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ തീരുമാനം

August 10, 2022
2 minutes Read
CPIM wants to solve organizational problems

സംഘടനാ പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കാന്‍ സിപിഐഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിച്ച് ലോകസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് സിപിഐഎം സംസ്ഥാന സമിതിയിലെ ധാരണ. ജില്ലാ ഘടകങ്ങളില്‍ ഉള്‍പ്പെടെ നിലനില്‍ക്കുന്ന സംഘടന വിഷയങ്ങള്‍ അടിയന്തിരമായി പരിഹരിക്കണമെന്നാണ് നിര്‍ദ്ദേശം. കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോര്‍ട്ടിന്മേലുളള ചര്‍ച്ചയ്ക്ക് ശേഷമാണ് ഇതുസംബന്ധിച്ച തീരുമാനത്തിലേക്ക് സംസ്ഥാന സമിതി എത്തിയത് ( CPIM wants to solve organizational problems ).

സര്‍ക്കാരിന് ജനകീയ മുഖം നല്‍കാനുളള കര്‍മ്മ പദ്ധതി നാളെ സംസ്ഥാന സമിതി ചര്‍ച്ചയ്‌ക്കെടുക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിണറായി സര്‍ക്കാരിന്റെ ഭരണ മികവും ജനക്ഷേമ പ്രവര്‍ത്തനങ്ങളും മുഖ്യപ്രചാരണായുധമാക്കാനാണ് സിപിഐഎം. അതിന്റെ ഭാഗമായാണ് സര്‍ക്കാരിന് ജനകീയ മുഖം നല്‍കാനുളള കര്‍മ്മ പദ്ധതി സംസ്ഥാന സമിതി ആസൂത്രണം ചെയ്യുന്നത്.

Read Also: മലദ്വാരത്തിലൊളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; രണ്ട് ശ്രീലങ്കന്‍ സ്വദേശിനികള്‍ നെടുമ്പാശേരിയില്‍ പിടിയില്‍

സംസ്ഥാനത്ത് ഇടത് സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ മുന്‍നിറുത്തിയുള്ള പ്രചാരണത്തിന് പാര്‍ട്ടിയെ സജ്ജമാക്കാന്‍ പലതട്ടിലുള്ള പരിപാടികള്‍ക്ക് രൂപം നല്‍കും. ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കേന്ദ്ര കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംഘടിപ്പിക്കേണ്ട രാഷ്ട്രീയ പ്രചാരണങ്ങളും സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യും. സെപ്റ്റംബര്‍ 14 മുതല്‍ 24 വരെ ജില്ലകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന പരിപാടികള്‍ തലസ്ഥാനത്ത് വലിയ സമ്മേളനത്തോടെ സമാപിക്കും.

ആനാവൂര്‍ നാഗപ്പന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായതോടെ തിരുവനന്തപുരം ജില്ലയ്ക്ക് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച തീരുമാനവും സംസ്ഥാന സമിതി യോഗം അവസാനിക്കുന്ന വെള്ളിയാഴ്ച ഉണ്ടായേക്കും. തല്‍ക്കാലം നാഗപ്പന്‍ തുടരെട്ടയെന്ന അഭിപ്രായം നേതൃത്വത്തിനുണ്ടെങ്കിലും, തലസ്ഥാന ജില്ലയില്‍ ശക്തനായ ഒരാള്‍ സെക്രട്ടറി ചുമതലയിലേക്ക് എത്തണമെന്ന അഭിപ്രായവുമുണ്ട്.

Story Highlights: CPIM wants to solve organizational problems

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top