ഗിഗ്സിന് എട്ട് സ്ത്രീകളുമായി ബന്ധം; എപ്പോഴും സെക്സ് ആവശ്യപ്പെടും; വെളിപ്പെടുത്തലുമായി മുൻ കാമുകി

മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ മുൻ ഇതിഹാസ ഫുട്ബോളർ റയാൻ ഗിഗ്സിനെതിരെ മുൻ കാമുകി കേറ്റ് ഗ്രെവിൽ. താനുമായി ബന്ധത്തിലിരിക്കെ ഗിഗ്സിന് മറ്റ് എട്ട് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു എന്ന് കേറ്റ് കോടതിയിൽ പറഞ്ഞു. സുഹൃത്തുക്കൾക്ക് മെസേജ് അയക്കുമ്പോൾ തന്നെ ‘മാലിന്യം’ എന്നും ‘പശു’ എന്നുമാണ് സംബോധന ചെയ്തിരുന്നതെന്നും ഇവർ ആരോപിച്ചു. (Ryan Giggs kate greville)
2020 നവംബർ ഒന്നിന് കേറ്റ് ഗ്രെവില്ലിനെയും അനിയത്തിൽ എമ്മ ഗ്രെവില്ലിനെയും ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഗിഗ്സിനെതിരെ കേസ് നിലവിലുണ്ട്. 2017 മുതൽ 2020 നവംബർ വരെയുള്ള കാലയളവിൽ ഗിഗ്സ് തന്നെ പലരീതിയിലും ഉപദ്രവിച്ചിട്ടുണ്ടെന്ന് കേറ്റ് ഗ്രെവിൽ ആരോപിച്ചിരുന്നു. എന്നാൽ, ഇതൊക്കെ ഗിഗ്സ് നിഷേധിച്ചു.
“ഒരിക്കൽ ഒരു നൈറ്റ്‌ക്ലബിൽ നിന്ന് തിരികെവന്നപ്പോൾ ഞാൻ എന്തോ പറഞ്ഞത് ഗിഗ്സിന് ഇഷ്ടപ്പെട്ടില്ല. ദേഷ്യപ്പെട്ട അയാൾ നഗ്നയായിരുന്ന എന്നെ ഹോട്ടൽ മുറിയിലൂടെ വലിച്ചിഴച്ച് ലോഞ്ചിലേക്ക് കൊണ്ടുപോയി. എൻ്റെ സ്യൂട്ട്കേസും മറ്റും കോറിഡോറിലേക്ക് എറിഞ്ഞ് വാതിലടച്ചു. ഞാൻ നഗ്നയായിരുന്നു. എന്നെ സാധനങ്ങളെല്ലാം കോറിഡോറിലായിരുന്നു. എൻ്റെ സാധനങ്ങളൊക്കെ എടുത്ത് ഒരു ടവലുടുത്താണ് ഞാൻ നാണം മറച്ചത്.”- 2017ലുണ്ടായ സംഭവത്തെപ്പറ്റി കേറ്റ് വെളിപ്പെടുത്തി.
“2019ൽ, ഞാൻ വസ്ത്രങ്ങളെല്ലാം മാറ്റി കിടക്കയിലേക്ക് ചെന്നപ്പോൾ ഗിഗ്സ് എന്നെ ചവിട്ടി. ഞാൻ ബെഡിൽ നിന്ന് നിലത്തുവീണു. എനിക്ക് കാര്യം മനസ്സിലായില്ല. ഗിഗ്സ് എന്നെ എടുത്ത് ലോഞ്ചിലേക്കെറിഞ്ഞു. എൻ്റെ ബാഗും ലാപ്ടോപ്പുമൊക്കെ എൻ്റെ തലയിലേക്കെറിഞ്ഞു. ഞാൻ ലോഞ്ചിൽ നഗ്നയായി കിടന്നു. 10 മിനിട്ടിനു ശേഷം അയാൾ എന്നെ എടുത്ത് ബെഡിലേക്കിട്ടു. അയാൾക്ക് സെക്സ് ചെയ്യണമായിരുന്നു. എനിക്ക് രാവിലെ എഴുന്നേറ്റപ്പോൾ ഓർമ ഉണ്ടായില്ല. ‘രാത്രി എൻ്റെ ബാഗെടുത്ത് എൻ്റെ തലയിലെറിഞ്ഞോ?’ എന്ന് ഞാൻ ചോദിച്ചു. ഗിഗ്സ് സമ്മതിച്ചു. താൻ പലരോടും ശൃംഗരിക്കുന്നുണ്ടെന്ന് ഞാൻ പറഞ്ഞെന്നും അതുകൊണ്ട് ദേഷ്യം വന്നപ്പോൾ അങ്ങനെ ചെയ്തെന്നും ഗിഗ്സ് പറഞ്ഞു. ഞാനാണ് അയാളെക്കൊണ്ട് അത് ചെയ്യിച്ചതെന്ന് കുറ്റപ്പെടുത്തി.”- കേറ്റ് ഗ്രെവിൽ പറഞ്ഞു.
മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരുന്ന ഗിഗ്സ് യുണൈറ്റഡിനെ പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2018ൽ വെയിൽസ് ദേശീയ ടീം പരിശീലകനായ താരം ഈ വർഷം ജൂൺ 20ന് പരിശീലക സ്ഥാനം രാജിവച്ചു.
Story Highlights: Ryan Giggs sexual assault kate greville
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here