ആറാം ക്ലാസുകാരിയെ മലം തീറ്റിച്ചു, ക്രൂര മര്‍ദനം; രണ്ടാനമ്മ റിമാന്‍ഡില്‍

ആറാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ ശാരീരീകമായും, മാനസീകമായും പീഡിപ്പിച്ച കേസില്‍ ചിറ്റാറ്റുകര പഞ്ചായത്തിലെ ആശ വര്‍ക്കറായ പ്രതിയെ റിമാന്‍ഡ് ചെയ്തു. ചെറിയ പല്ലംതുരുത്ത് ശൗരിങ്കല്‍ പെയിന്റിംങ് തൊഴിലാളിയായ ബിനുവിന്റെ രണ്ടാം ഭാര്യ രമ്യയെ (38) യാണ് കോടതി റിമാന്‍ഡ് ചെയ്തത് ( brutally beaten; Stepmother in remand ).
കഴിഞ്ഞ ദിവസം രമ്യയെ അറസ്റ്റ് ചെയ്ത് മജിസ്‌ടേറ്റിനു മുന്നില്‍ ഹാജരാക്കിയപ്പോള്‍ രമ്യക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയും ബുധനാഴ്ച കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇന്നലെ കോടതിയില്‍ വീണ്ടും ഹാജരായപ്പോഴാണ് റിമാന്‍ഡ് ചെയ്തത്.
Read Also: പാലക്കാട് പത്ത് കോടിയോളം വിലവരുന്ന ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു
പീഡനം പുറത്തു പറയാതിക്കാന്‍ മുറിയില്‍ പൂട്ടിയിടുക, മലം തീറ്റിക്കുക, ചുമയുടെ മരുന്നെന്ന് പറഞ്ഞ് മൂത്രം കുടിപ്പിക്കുക, ശരീരത്തിന്റെ പല ഭാഗങ്ങളിലും പൊള്ളിപ്പിക്കുക, ഇരുമ്പ് വടി കൊണ്ട് അടിക്കുക തുടങ്ങിയ ക്രൂര കൃത്യങ്ങളാണ് രണ്ടാനമ്മ ചെയ്തത്. വലതു കൈയ്യിലെ ചൂണ്ടുവിരലില്‍ കമ്പി കൊണ്ട് പൊള്ളിച്ചതിനാല്‍ എഴുതുവാന്‍ സാധിക്കുന്നില്ല.
ഇരുമ്പ് വടി കൊണ്ട് തലക്കടിയേറ്റതിനാല്‍ ഇടയ്ക്കിടെ തലവേദനയും ഉണ്ടാകാറുണ്ട്. വീട്ടിലെ കാര്യങ്ങള്‍ പുറത്ത് ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നു കളയുമെന്നും ഭീഷണി മുഴക്കിയിരുന്നു. ആദ്യമൊക്കെ മൂത്ത കുട്ടിയെ പീഡിപ്പിക്കുമായിരുന്നു. ഈ കുട്ടിയുടെ മുടി വാക്കത്തികൊണ്ട് മുറിച്ചു കളഞ്ഞു. പിതാവ് ബിനു പല ദിവസവും മദ്യപിച്ചാണ് വീട്ടില്‍ വരുന്നത്. കുട്ടികള്‍ക്ക് പിതാവിനേയും പേടിയായിരുന്നു. ബിനുവിന് ആശാ വര്‍ക്കറുമായി അവിഹിത ബന്ധമുള്ളതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആദ്യ ഭാര്യ ബിനുവിനെ ഉപേക്ഷിച്ച് പോയത്. മക്കളെ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും പൊന്നുപോലെ നോക്കിക്കോള്ളാമെന്ന് പറഞ്ഞ് അമ്മയുടെ കൂടെ വിട്ടില്ലെന്ന് അയല്‍വാസികള്‍ പറയുന്നു.
Story Highlights: brutally beaten; Stepmother in remand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here