ഐ.എസ്.ഐ.എസിനെ ഇസ്ലാമിക് സ്റ്റേറ്റ് എന്ന് വിളിക്കരുത്; നിലപാടറിയിച്ച് യു.എ.ഇ

തീവ്രവാദികൾ അക്രമങ്ങളെ ന്യായീകരിക്കാൻ ഇസ്ലാം മതത്തിനെ വ്യാപകമായി ഉപയോഗിക്കുകയാണെന്നും ഐ.എസ്.ഐ.എസിനെ ഇസ്ലാമിക് സ്റ്റേറ്റ് എന്ന് വിളിക്കരുതെന്നും യുണൈറ്റഡ് അറബ് എമിറേറ്റ്സ്. തീവ്രവാദവും ഇസ്ലാമും തമ്മിൽ യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്ന് ആദ്യം എല്ലാവരും മനസിലാക്കണം. യു.എ.ഇ പ്രതിനിധി മുഹമ്മദ് അബുഷഹാബ് ഐക്യരാഷ്ട്രസഭാ സുരക്ഷ കൗൺസിലിലാണ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
Read Also: മഴക്കെടുതി; പാസ്‌പോർട്ട് നഷ്ടപ്പെട്ടവർക്ക് യു.എ.ഇയിലെ ഇന്ത്യൻ കോൺസുലേറ്റ് ക്യാമ്പ് ഒരുക്കുന്നു
തീവ്രവാദികൾ അനാവശ്യമായി ഇസ്ലാമിനെ ഉപയോഗിക്കുകയാണ്. ഇസ്ലാം സഹിഷ്ണുതയുടെ മതമാണ്. അതുകൊണ്ടുതന്നെ ഇസ്ലാമിനെ ഹൈജാക്ക് ചെയ്യാൻ തീവ്രവാദികളെ അനുവദിക്കരുത്. അവരുടെ ആശയങ്ങൾ പൂർണമായും തെറ്റാണ്. തീവ്രവാദത്തെ ന്യായീകരിക്കുന്നതിന് ഇസ്ലാം മതത്തിന്റെ പേര് അനാവശ്യമായി ദുരുപയോഗം ചെയ്യുകയാണ്.
ഐ.എസ്.ഐ.എസിന്റെ മറ്റൊരു പേരാണ് ദാഇഷ്. ഇനിമുതൽ ദാഇഷിനെപ്പറ്റി സംസാരിക്കുമ്പോൾ ഇസ്ലാമിന്റെയും സത്യവിശ്വാസികളായ മുസ്ലിങ്ങളുടെയും പേര് അതിലേക്ക് വലിച്ചിഴയ്ക്കരുതെന്നും യു.എന്നിനോടും അംഗരാജ്യങ്ങളോടും യു.എ.ഇ ആവശ്യപ്പെടുകയായിരുന്നു.
Story Highlights: Don’t call ISIS the Islamic State; UAE
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here