കാസർഗോഡ് മകളെ പിതാവ് നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു

കാസർഗോഡ് അയ്യങ്കാവിൽ 12 വയസുകാരിയെ പിതാവ് നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായി പരാതി. സംഭവത്തിൽ പിതാവിനെ രാജപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ പിതാവ് നിർബന്ധിച്ച് മദ്യം കുടിപ്പിച്ചത്. നിലവിൽ പെൺകുട്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
പെൺകുട്ടിയെ പിതാവ് നിർബന്ധിച്ച് മദ്യം കുടിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ പെൺകുട്ടിക്ക് ബോധക്ഷയം സംഭവിച്ചിരുന്നു. തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് പെൺകുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Read Also: തൃക്കാക്കരയില്‍ മദ്യപിച്ചെത്തിയ പ്രിസൈഡിംഗ് ഓഫിസര്‍ പിടിയില്‍
Story Highlights: Father forces girl to drink alcohol kasaragod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here