Advertisement

കൊല്ലത്ത് നാട്ടുകാർ നോക്കിനിൽക്കെ കഴുത്തിൽ ഷാൾ മുറുക്കി ഭർത്താവിന്റെ ക്രൂര മർദ്ദനം; യുവതി ആശുപത്രിയിൽ

August 11, 2022
2 minutes Read

കൊല്ലം പറവൂരിൽ യുവതിക്ക് നേരെ ഭർത്താവിന്റെ ക്രൂര മർദ്ദനം. യുവതിയുടെ മൊബൈൽ ഫോൺ ആവശ്യപ്പെട്ടായിരുന്നു അക്രമം. സംഭവത്തിൽ ഭർത്താവ് കോട്ടപ്പുറം സ്വദേശി ശ്രീനാഥിനെ പൊലീസ് അറസ്റ് ചെയ്‌തു. നാട്ടുകാർ നോക്കിനിക്കെയാണ് ഇയ്യാൾ ഭാര്യയെ ക്രൂരമായി മർദിച്ചത്.സുമയുടെ കൈക്കും കാലിനും പരുക്കേറ്റു. യുവതിയെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.യുവതിയെ നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.(husband beat wife in kollam)

Read Also: 100 വർഷം മുമ്പ് ന്യൂമോണിയ ബാധിച്ച് മരണപെട്ടു; ഈ രണ്ടു വയസുകാരിയാണ് ‘ലോകത്തിലെ ഏറ്റവും സുന്ദരിയായ മമ്മി’…

സുമ ജോലി ചെയ്യുന്ന വസ്ത്ര വ്യാപാര ശാലയില്‍ എത്തിയ ശ്രീനാഥ് അവിടെ വച്ച് സുമയെ മർദ്ദിച്ചു. പിന്നീട് കടയിൽ നിന്ന് സുമയെ വലിച്ചിഴച്ച് പുറത്ത് റോഡിൽ കൊണ്ടുവന്ന ശേഷവും മർദ്ദിച്ചു. റോഡിലൂടെ പോയ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി. വാഹനങ്ങളിൽ തലകൊണ്ട് ഇടിക്കുകയും മറ്റും ചെയ്തതോടെ ഏറെ നേരം നഗരത്തിൽ ഗതാഗത തടസവും അനുഭവപ്പെട്ടു.

ശ്രീനാഥിനെ അനുനയിപ്പിക്കാൻ ആളുകൾ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ കൊണ്ടുപോയി. ഗാര്‍ഹിക പീഠനം, വധശ്രമം അടക്കം ശ്രീനാഥിനെതിരെ ഏഴോളം വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Story Highlights: husband beat wife in kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top