Advertisement

India at 75: 220 അടി ഉയരമുള്ള പതാക ഉയർത്തി യുഎസ് നഗരം ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കും

August 11, 2022
3 minutes Read

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനൊരുങ്ങി അമേരിക്കൻ നഗരമായ ബോസ്റ്റണും. 220 അടി ഉയരമുള്ള യുഎസ്- ഇന്ത്യൻ പതാക വഹിച്ചുകൊണ്ടുള്ള വിമാനം പ്രദർശിപ്പിക്കും. രണ്ട് ദിവസം നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടിയ്‌ക്കാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് ന്യൂ ഇംഗ്ലണ്ട് ഫൈഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻ(ഐഎഫ്എ) വ്യക്തമാക്കി. ചരിത്രപ്രസിദ്ധമായ ബോസ്റ്റൺ ഹാർബറിലെ ഇന്ത്യ സ്ട്രീറ്റിൽ 32 രാജ്യങ്ങളിലെ പ്രതിനിധികൾ പരേഡിൽ പങ്കെടുക്കും. പരേഡിന്റെ നേതാവായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആർപി സിംഗിനെയും സംഘടാകർ ക്ഷണിച്ചു.

മസാച്യുസെറ്റ്സ് ഗവർണർ ചാർളി ബേക്കർ 75-ാം വർഷത്തെ സ്വാതന്ത്ര്യദിനം ‘ഇന്ത്യൻ ദിനമായി ‘പ്രഖ്യാപിച്ചു. ഓഗസ്റ്റ് 15 ന് മസാച്യുസെറ്റ്സിലെ ബോസ്റ്റണിലെ ഇന്ത്യാ സ്ട്രീറ്റിലും ഓഗസ്റ്റ് 14 ന് റോഡ് ഐലൻഡിലെ സ്റ്റേറ്റ് ഹൗസിലും ദിനാചരണം നടക്കും.ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായാണ് ഇന്ത്യൻ ദിനം ആചരിക്കുന്നതെന്ന് ഐഎഫ്എ വ്യക്തമാക്കി.ബോസ്റ്റൺ ഹാർബറിൽ പതാക ഉയർത്തുന്നതിനൊപ്പം വിമുക്തഭടന്മാരുടെ ഒരു വലിയ ബാൻഡ് നയിക്കുന്ന പരേഡും രാജ്യത്തിന്റെ വൈവിധ്യത്തെ പ്രതിനിധീകരിക്കുന്ന കാഴ്ച ദൃശ്യങ്ങളും ഉണ്ടാകും. റോഹഡ് ഐലൻഡിന്റെ സ്റ്റേറ്റ് ഹൗസിന്റെ ഉദ്ഘാടനവും നടക്കുമെന്ന് ഐഎഫ്എ പറഞ്ഞു.

Read Also: India at 75: ദേശീയ പതാക ഉയർത്തുമ്പോൾ ഇക്കാര്യങ്ങൾ ചെയ്യരുത്

അതേസമയം ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ‘ആസാദി കാ അമൃത മഹോത്സവ്’ എന്ന പേരിൽ വിപുലമായ പരിപാടികളാണ് കേന്ദ്ര സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. ആഘോഷം 2023 ഓഗസ്റ്റ് 15 വരെ നീളും.

Story Highlights: This US city will hold two-day ’75 years of India’s Independence’ celebrations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top