Advertisement

അപകടങ്ങളില്‍ രക്ഷകരാകാന്‍ ചുമട്ടുതൊഴിലാളികള്‍; സിഐടിയു റെഡ് ബ്രിഗേഡ് വരുന്നു

August 12, 2022
3 minutes Read

അപകടങ്ങളില്‍ രക്ഷകരാകാന്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ റെഡ് ബ്രിഗേഡ് പദ്ദതി ആരംഭിക്കുന്നു. സംസ്ഥാന വ്യാപകമായി അയ്യായിരം പേരടങ്ങുന്ന സേനയെയാണ് ചുമട്ടു തൊഴിലാളികളുടെ സന്നദ്ധ സംഘടന സജ്ജമാക്കുന്നത്. സംഘടനയുടെ ശക്തികേന്ദ്രങ്ങളില്‍ 500 പേരെയും മറ്റ് സ്ഥലങ്ങളില്‍ 250 പേരെയുമാണ് റെഡ് ബ്രിഗേഡില്‍ അംഗങ്ങളാക്കുക.റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്കും തീപൊള്ളലേല്‍ക്കുന്നവര്‍ക്കും അടിയന്തര പരിചരണം നല്‍കാനുള്ള പരിശീലനം ഐഎംഎയുടെ നേതൃത്വത്തില്‍ ഇതിനോടകം നല്‍കി കഴിഞ്ഞു.(citu red brigade accidents porters will be the rescuers)

Read Also: 100 വർഷം മുമ്പ് ന്യൂമോണിയ ബാധിച്ച് മരണപെട്ടു; ഈ രണ്ടു വയസുകാരിയാണ് ‘ലോകത്തിലെ ഏറ്റവും സുന്ദരിയായ മമ്മി’…

തിരുവന്തപുരം ജില്ലയില്‍ മാത്രമായി 3,000 പേരടങ്ങുന്ന സേന രൂപീകരിക്കാനാണ് സംഘടനയുടെ ലക്ഷ്യം. ഇതിനായി ആരോഗ്യവാന്മാരും സേവാമനസ്‌കരുമായ 45 വയസില്‍ താഴെ മാത്രം പ്രായമുള്ള തൊഴിലാളികളെയാണ് തെരഞ്ഞടുക്കുക. തലസ്ഥാനത്തെ സേനക്ക് ‘ബ്ലൂ ബ്രിഗേഡ്’ എന്ന പേരാണ് നല്‍കിയിരിക്കുന്നത്.

ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നവരും പൊതു ഇടങ്ങളില്‍ നിരന്തരമുള്ളവരുമായ തൊഴിലാളികള്‍ക്ക് അപകട സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും പ്രഥമശുശ്രൂഷയിലും പ്രത്യേക പരിശീലനം നല്‍കി വരികയാണ്. അഗ്‌നിരക്ഷാസേന, ഐഎംഎ, ദുരന്തനിവാരണ പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് തൊഴിലാളികള്‍ക്ക് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.

Story Highlights: citu red brigade accidents porters will be the rescuers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top