‘ജയ്‌ഹോ’, കെപിസിസിയുടെ ഓണ്‍ലൈന്‍ റേഡിയോ പ്രക്ഷേപണം സ്വാതന്ത്ര്യദിനം മുതൽ

കോഴിക്കോട് ചിന്തന്‍ ശിബിരത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച കെപിസിസി ഓണ്‍ലൈന്‍ റേഡിയോ ജയ്‌ഹോയുടെ പ്രക്ഷേപണം ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ ആരംഭിക്കും. വാര്‍ത്തയ്ക്കും വിനോദത്തിനും പ്രധാന്യം നല്‍കി കൊണ്ട് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലൂടെയാണ് ജയ്ഹോ റേഡിയോ ജനങ്ങളിലെത്തുക. തിരുവനന്തപുരം ഇന്ദിരാഭവനില്‍ രാവിലെ 10ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ഉദ്ഘാടനം നിര്‍വഹിക്കും.
ശ്രോതാക്കളെ ആകര്‍ഷിക്കുന്ന വാര്‍ത്തകള്‍, വാര്‍ത്താധിഷ്ഠിത പരിപാടികള്‍, വിനോദപരിപാടികള്‍ എന്നിവയ്ക്ക് പുറമെ ലോക മലയാളികളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള നിരവധി മത്സരപരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ കോണ്‍ഗ്രസ് നേതാക്കള്‍ റോഡിയോ പരിപാടികളില്‍ അവതാരകരായി എത്തിച്ചേരും. ഡിസ്‌കവറി ഓഫ് ഇന്ത്യ, ഗാന്ധിപര്‍വ്വം തുടങ്ങിയ പരിപാടികളും റേഡിയോ ജയ്‌ഹോയുടെ പ്രത്യേകതയാണ്.
Story Highlights: ‘Jaiho’, KPCC’s online radio broadcast from Independence Day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here