ഇ ഡിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് കിഫ്ബി; ഫെമ ലംഘനം അന്വേഷിക്കാന്‍ അധികാരമില്ലെന്ന് വാദം

ഇ ഡി സമന്‍സുകള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് കിഫ്ബി. മസാല ബോണ്ട് വിഷയം അന്വേഷിക്കാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അധികാരത്തെ കിഫ്ബി കോടതിയില്‍ ചോദ്യം ചെയ്തു. മസാല ബോണ്ട് ഇറക്കിയതില്‍ ഫെമ നിയമങ്ങളുടെ ലംഘനം നടന്നു എന്ന കേസിലാണ് കിഫ്ബിക്ക് ഇ ഡി സമന്‍സ് അയച്ചിരുന്നത്. ഈ നടപടിയെയാണ് കിഫ്ബിയും സിഇഒ കെ എം എബ്രഹാമും ജോയിന്റ് ഫണ്ട് മാനേജറും ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുന്നത്. (kiifb plea against enforcement directorate in high court)
ഫെമ ലംഘനം പരിശോധിക്കാന്‍ ഇ ഡിക്ക് അധികാരമില്ലെന്നാണ് കിഫ്ബിയുടെ വാദം. റിസര്‍വ് ബാങ്കാണ് ഇക്കാര്യം പരിശോധിക്കേണ്ടതെന്നും കിഫ്ബിയുടെ ഹര്‍ജിയിലുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടര്‍ച്ചയായി സമന്‍സുകള്‍ അയച്ച് കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുകയാണെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. ഹര്‍ജി ഹൈക്കോടതി അടുത്ത ചൊവ്വാഴ്ച പരിഗണിക്കും.
Read Also: മതരഹിതര്‍ക്ക് സാമ്പത്തിക സംവരണ ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്: സുപ്രധാന ഉത്തരവുമായി ഹൈക്കോടതി
കിഫ്ബിക്കെതിരായ ഇ ഡി അന്വേഷണത്തിനെതിരെ സിപിഐഎമ്മും നിയമപോരാട്ടം നടത്തുകയാണ്. ഇ.ഡി. അന്വേഷണത്തിനെതിരെ കെ.കെ. ശൈലജ അടക്കം അഞ്ച് ഭരണപക്ഷ എം.എല്‍.എമാരാണ് ഹര്‍ജി സമര്‍പ്പിച്ചത്. കിഫ്ബിക്കെതിരെയുള്ള ഇ.ഡിയുടെ അന്വേഷണത്തെ രാഷ്ട്രീയമായും, നിയമപരമായും നേരിടുമെന്ന് സിപിഐഎം വ്യക്തമാക്കിയിരുന്നു.
Story Highlights: kiifb plea against enforcement directorate in high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here