രാജ്യമാകെ കൊവിഡ് പടര്‍ന്നപ്പോള്‍ കിം ജോങ് ഉന്‍ പനിപിടിച്ച് ഗുരുതരാവസ്ഥയിലായി; വെളിപ്പെടുത്തലുമായി സഹോദരി

ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പനിപിടിച്ച് ഗുരുതരാവസ്ഥയിലായിരുന്നെന്ന വെളിപ്പെടുത്തലുമായി സഹോദരി. അടുത്തിടെ രാജ്യമാകെ കൊവിഡ് മഹാമാരി പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ കിം ജോങ് ഉന്നിന് പനി കടുത്തെന്നാണ് സഹോദരിയായ കിം യോങ് ജോങ് വെളിപ്പെടുത്തിയിരിക്കുന്നത്. തളര്‍ച്ചയിലായിട്ടും ഉന്‍ ജനങ്ങളെ സേവിക്കുന്നതില്‍ നിന്ന് പിന്നോട്ടുപോയിരുന്നില്ലെന്നും കിമ്മിന്റെ സഹോദരി അറിയിച്ചു. ഉത്തരകൊറിയയുടെ ദേശീയ വാര്‍ത്താ ഏജന്‍സിയിലൂടെ തന്നെയായിരുന്നു കിമ്മിന്റെ സഹോദരിയുടെ വെളിപ്പെടുത്തല്‍. (Kim Jong Un Seriously Ill In North Korea Covid Surge, Says His Sister)
ഉത്തര കൊറിയയില്‍ കൊവിഡ് അതിവേഗം പടരുകയാണെന്ന് ദക്ഷിണ കൊറിയ പ്രചരിപ്പിക്കുന്നുണ്ടെന്നും കിം യോങ് ജോങ് ആരോപണമുന്നയിച്ചു. രാജ്യത്തിന്റെ അതിര്‍ത്തിയില്‍ വ്യാജആരോപണങ്ങളുന്നയിക്കുന്ന ലഘുലേഖകള്‍ ബലൂണുകളിലാക്കി പറത്തിവിടുകയാണെന്നും ഇവര്‍ ആരോപിച്ചു. ദക്ഷിണ കൊറിയയില്‍ നിന്നും കൊണ്ടുവന്ന വസ്തുക്കളില്‍ നിന്നാണ് രാജ്യത്ത് കൊവിഡ് വൈറസ് എത്തിയതെന്നുള്‍പ്പെടെ ഇവര്‍ ആരോപിച്ചു. രാജ്യത്തെ സംബന്ധിച്ച് വ്യാജപ്രചാരണം നടത്തിയാല്‍ വെറുതെയിരിക്കില്ലെന്നും കിം യോങ് ജോങ് ദക്ഷിണ കൊറിയയ്ക്ക് മുന്നറിയിപ്പ് നല്‍കി.
ഉത്തര കൊറിയ പൂര്‍ണമായും കൊവിഡ് മുക്തമായെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ആരോഗ്യപ്രവര്‍ത്തകരുടെ ഒരു യോഗം വിളിച്ച് ചേര്‍ത്ത് സംസാരിക്കുകയായിരുന്നു കിം യോങ് ജോങ്. കൊവിഡ് കാലത്ത് കിം ജോങ് ഉന്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത് കുറവായിരുന്നു. കിമ്മിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് നിരവധി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു ശസ്ത്രക്രിയയ്ക്കിടെ കിം മരിച്ചു എന്ന് പോലും വാര്‍ത്തകള്‍ വന്നിരുന്നു. പിന്നീട് നാളുകള്‍ക്ക് ശേഷം കിം വീണ്ടും പൊതുവേദിയിലെത്തിയതോടെ ഈ പ്രചാരണങ്ങള്‍ക്ക് അവസാനമാകുകയായിരുന്നു.
Story Highlights: Kim Jong Un Seriously Ill In North Korea Covid Surge, Says His Sister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here