നിഗൂഢ വനത്തിലൂടെ ഒരു രാത്രി യാത്ര; ജംഗിൾ സഫാരി ആരംഭിച്ച് കെഎസ്ആർടിസി

വിനോദ സഞ്ചാരികൾക്കായി വയനാട് ജില്ലയിൽ കെ.എസ്.ആർടിസി നൈറ്റ് ജംഗിൾ സഫാരി ആരംഭിക്കുന്നു. മുത്തങ്ങ പുൽപ്പള്ളി റൂട്ടിൽ വനപാതയിലൂടെ അറുപതു കിലോമീറ്റർ ദൂരത്തിലാണ് സർവീസ്. സുൽത്താൻ ബത്തേരി ഡിപ്പോയാണ് സർവീസ് ഓപ്പറേറ്റ് ചെയ്യുക. ( ksrtc jungle safari )
സഞ്ചാരികൾക്ക് രാത്രികാല വന യാത്രയാണ് നൈറ്റ് ജംഗിൾ സഫാരി നൽകുക. ബത്തേരി ഡിപ്പോയിൽ നിന്നു തുടങ്ങുന്ന യാത്ര പുൽപ്പള്ളി, മൂലങ്കാവ്, വടക്കനാട്, വള്ളുവാടി വഴി 60 കിലോമീറ്റർ ദൂരത്തിലാണ്. വൈകുന്നേരം 6 മുതൽ രാത്രി 10 വരെയാണ് സർവീസ്. ഒരാളിൽ നിന്ന് 300 രൂപയാണ് ടിക്കറ്റ് നിരക്ക് ഈടാക്കുക. ബത്തേരി ഡിപ്പോയിലെ വിവിധ പദ്ധതികൾ മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു.
ചുരുങ്ങിയ ചിലവിൽ വിനോദ സഞ്ചാരികൾക്ക് താമസിക്കുന്നതിനായി ബഡ്ജറ്റ് ടൂറിസം സെൽ സ്ലീപ്പർ ബസുകളും സജ്ജമാക്കി. ആധുനിക സൗകര്യങ്ങളോടു കൂടിയ എസി ഡോർമെറ്ററികളാണ് സ്ലീപ്പർ ബസ്സിലുള്ളത്. സഞ്ചാരികൾക്ക് 150 രൂപ നിരക്കിൽ സ്ലീപ്പർ ബസ് ഉപയോഗിക്കാം. ബത്തേരി ഡിപ്പോയിൽ ഇത്തരത്തിൽ മൂന്ന് ബസ്സുകളാണ് ഒരുക്കിയിരിക്കുന്നത്.
Story Highlights: ksrtc jungle safari
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here