20 രൂപ കൂടുതല്‍ ഈടാക്കിയതിന് റെയില്‍വേയ്‌ക്കെതിരെ 22 വര്‍ഷം നീണ്ട നിയമപോരാട്ടം; ഒടുവില്‍ അനുകൂല വിധി

തന്റെ പക്കല്‍ നിന്നും ടിക്കറ്റ് ഇനത്തില്‍ അധിക തുക ഈടാക്കിയതിന് റെയില്‍വെയ്‌ക്കെതിരെ 22 വര്‍ഷം നീണ്ട നിയമപോരാട്ടം നടത്തിയ അഭിഭാഷകന് ഒടുവില്‍ നീതി. തുംഗനാഥ് ചതുര്‍വേദി എന്നയാളാണ് 22 വര്‍ഷം നീണ്ട നിയമപോരാട്ടം നടത്തിയത്. അധിക തുക ഈടാക്കിയതിന് ഇദ്ദേഹത്തിന് 15000 രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ നോര്‍ത്ത് ഈസ്റ്റ് റെയില്‍വെയോട് ഉപഭോക്തൃ കോടതി നിര്‍ദേശിച്ചു. ചതുര്‍വേദിയില്‍ നിന്നും അധികമായി ഈടാക്കിയ 20 രൂപ 12 ശതമാനം പലിശയുള്‍പ്പെടെ തിരികെ നല്‍കാനും കോടതി ഉത്തരവിട്ടു. (man wins 22-year-old legal battle with railways over overpriced ticket)
റെയില്‍വേയില്‍ നിന്നും താന്‍ നേരിട്ട മോശം അനുഭവം ചോദ്യം ചെയ്ത് തുംഗനാഥ് ചതുര്‍വേദി എന്ന അഭിഭാഷകന്‍ നീണ്ട യാത്രയാണ് നടത്തിയത്. 1999ല്‍ മധുരയില്‍ നിന്നുള്ള ഒരു ട്രെയിന്‍ യാത്രയ്ക്കായി ടിക്കറ്റ് എടുത്തപ്പോഴാണ് റെയില്‍വേ ടിക്കറ്റിനത്തില്‍ 20 രൂപ അധികമായി ചാര്‍ജ് ചെയ്തത്. ഉടന്‍തന്നെ ചതുര്‍വേദി കണ്‍സ്യൂമര്‍ കോടതിയില്‍ പരാതി നല്‍കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് നൂറിലധികം ഹിയറിങുകളാണ് നടന്നത്. കേസ് നടത്തിപ്പിനായി മാത്രം തന്റെ ജീവിതത്തിന്റെ വലിയ ഒരു ശതമാനം സമയവും ഊര്‍ജവും ചെലവാക്കിയെന്ന് ചതുര്‍വേദി തന്നെ പറയുന്നു. തന്റെ കൈയില്‍ നിന്ന് നഷ്ടപ്പെട്ട പണമോ, ഇപ്പോള്‍ തനിക്ക് നഷ്ടപരിഹാരമായി ലഭിച്ച തുകയോ ഒന്നും ഒരു വിഷയമേയായി താന്‍ കണക്കാക്കുന്നില്ലെന്ന് ചതുര്‍വേദി പറയുന്നു. ഒരു അനീതി ചൂണ്ടിക്കാണിക്കാന്‍ സാധിച്ചതും പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ നീതി ലഭിച്ചതും വലിയ സംതൃപ്തി നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights: man wins 22-year-old legal battle with railways over overpriced ticket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here