മന്ത്രി വീണ ജോർജിനെതിരെ യൂത്ത് ലീഗിന്റെ കരിങ്കൊടി പ്രതിഷേധം

ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ യൂത്ത് ലീഗിൻ്റെ കരിങ്കൊടി പ്രതിഷേധം. കാസർഗോട് ആരോഗ്യമേഖലയെ സംസ്ഥാന സർക്കാർ പൂർണമായും അവഗണിക്കുകയാണെന്നാരോപിച്ചായിരുന്നു പ്രതിഷേധം. മെഡിക്കൽ കോളജ് ഉൾപ്പെടെ പ്രധാനപ്പെട്ട ആശുപത്രികൾ വലിയ ശോചനീയാവസ്ഥയാണ് നേരിടുന്നത്. മെഡിക്കൽ കോളജിൻ്റെ നിർമാണം പൂർത്തിയായിട്ടും പ്രവർത്തനം ആരംഭിച്ചിട്ടില്ല. ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർ വലിയ പ്രതിസന്ധി നേരിടുന്നു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് യൂത്ത് ലീഗ് പ്രവർത്തകർ ആരോഗ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Story Highlights: protest veena george youth league
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here