ജെന്‍ഡര്‍ ന്യൂട്രല്‍ ആശയം നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ഒളിയജണ്ട: സമസ്ത

സമൂഹത്തില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ഒളിയജണ്ടകളുണ്ടെന്ന് സമസ്ത. ഈ വിഷയത്തില്‍ മസ്ജിദുകളില്‍ പ്രചരണം നടത്താനും തീരുമാനമായി. ജെന്‍ഡര്‍ ന്യൂട്രാലിറ്റി, എല്‍.ജി.ബി.ടി.ക്യു വിഷയങ്ങളിലെ വ്യത്യസ്ത മാനങ്ങള്‍ മസ്ജിദുകളില്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി സമസ്ത ഓഗസ്ത് 24ന് കോഴിക്കോട് സെമിനാര്‍ സംഘടിപ്പിക്കും.(samstha gainst gender neutrality campaign)
വിഷയത്തില്‍ മുസ്‌ലിം സംഘടനകളുടെ യോഗം മുസ്‌ലിം ലീഗ് നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്തിരുന്നു. ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിനെയും യോഗത്തില്‍ എതിര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് സമസ്തയുടെ ഇടപെടല്‍.
ഖുതുബ സമിതി അധ്യക്ഷന്‍ കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍ അധ്യക്ഷനാവുന്ന സെമിനാര്‍ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എം.ടി. അബൂബക്കര്‍ ധാരിമി, ശുഹൈബുല്‍ ഹൈതമി, മുജ്തബ ഫൈസി ആനക്കര, അബ്ദുല്‍ ഹമീദ് മൗലവി, ഷഫീഖ് റെഹ്‌മാനി വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ച് സംസാരിക്കും.
നേരത്തെ വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള തീരുമാനത്തിനെതിരെ മസ്ജിദുകളില്‍ പ്രതിഷേധിക്കാന്‍ മുസ്‌ലിം ലീഗ് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ഈ തീരുമാനത്തെ സമസ്ത തള്ളി രംഗത്തെത്തിയിരുന്നു. പക്ഷേ ഈ വിഷയത്തില്‍ മസ്ജിദുകളില്‍ തന്നെ പ്രശ്നം ഉന്നയിക്കാന്‍ സമസ്ത തീരുമാനിക്കുകയായിരുന്നു.
Story Highlights: samstha gainst gender neutrality campaign
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here