World Elephant Day : കർണാടകയിലെ ആശ്രമത്തിൽ നിന്ന് വരവ്; ഇന്ന് സിനിമാ താരം; ഇവൻ കൊമ്പൻമാരിലെ വമ്പൻ

സിനിമാതാരങ്ങൾക്കുള്ള പോലെ ആരാധകരുണ്ട് നാട്ടാനകൾക്കും. സിനിമാതാരമായ നാട്ടാനയുടെ കൂട്ടത്തിലാണ് തലയെടുപ്പുള്ള കൊമ്പൻ ചിറയ്ക്കൽ കാളിദാസൻ. ( world elephant day chirakkal kalidasan )
ബാഹുബലിയെന്ന ബ്രഹ്‌മാണ്ഡചിത്രത്തിൽ അഭിനയിച്ചതോടെ ചിറയ്ക്കൽ കാളിദാസൻറെ ഖ്യാതി മലയാളക്കരയുടെ പുറത്തേക്ക് നീണ്ടു. ലോക ഗജദിനത്തിൽ ചിറയ്ക്കൽ കാളിദാസനെ കുറിച്ച് അറിയാം.
ചിറയ്ക്കൽ കാളിദാസൻ. കൊമ്പൻമാരിലെ വമ്പൻ…കർണാടക വനത്തിൽ നിന്നാണ് വരവ്. ഒരാശ്രമത്തിൽ നിന്ന് ആനയെ ഒറ്റപ്പാലത്തേക്ക് എത്തിച്ചു.
ചിറയ്ക്കൽ മധു ഒറ്റപ്പാലത്തു നിന്നാണ് ആനയെ വാങ്ങുന്നത്. ഉയരത്തിലൊന്നാമൻമാരുടെ നിരയിലുള്ള ചിറയ്ക്കൽ കാളിദാസൻ
അഭിനയിച്ച സിനിമകളേറെയാണ്. ബ്രഹ്‌മാണ്ഡ ചലച്ചിത്രമായ ബാഹുബലിയിലൂടെ മലയാളമണ്ണ് കടന്ന ഖ്യാതി.
ക്യാമറ കണ്ടാൽ എവിടെ നിൽക്കണം എന്ന് കാളിദാസനറിയാമെന്ന് ചിറയ്ക്കൽ മധു പറയുന്നു. ദിൽസെ, ചന്ദ്രോത്സവം, ബാഹുബലി ഇങ്ങനെ നിരവധി ചിത്രങ്ങളിൽ ചിറക്കൽ കാളിദാസൻ അഭിനയിച്ചിട്ടുണ്ട്. ചെറുപ്പത്തിൽ കുട്ടിക്കുറുമ്പുകാട്ടിയിരുന്നുവെങ്കിലും ഇപ്പോൾ ശാന്തതയാണ് പ്രകൃതമെന്ന് പാപ്പാൻ വിനോദ് പറയുന്നു.
ആനത്തറവാട്ടിൽ നിന്ന് അരക്കിലോമീറ്ററപ്പുറമുള്ള ചിറയ്ക്കൽ ക്ഷേത്രത്തിലേക്കുള്ള നടവഴിൽ ആളുകൾ കാളിയുടെ വരവിന് കാത്ത് നിൽക്കും.
സ്‌നേഹം പങ്കുവയ്ക്കും. ചിറയ്ക്കൽ ആനത്തറവാട്ടിലെ മുടിചൂടാമന്നനായിരുന്ന മഹാദേവൻറെ തുടർച്ചയായാണ് കാളിദാസനെ കരുതുന്നത്.
Story Highlights: world elephant day chirakkal kalidasan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here