‘ഹര്‍ ഘര്‍ തിരംഗ’ വീട്ടിൽ ദേശീയ പതാക ഉയർത്തി മമ്മൂട്ടി; ഒപ്പം സുഹൃത്തുക്കളും സഹപ്രവർത്തകരും

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്പയിനിന്റെ ഭാഗമായി മമ്മൂട്ടി. കൊച്ചിയിലെ വീട്ടിൽ വച്ചാണ് മമ്മൂട്ടി ത്രിവർണ പതാക ഉയർത്തിയത്. മമ്മൂട്ടിയോടൊപ്പം ഭാര്യ സുൽഫത്ത്, നിർമാതാക്കളായ ആന്റോ ജോസഫ്, എസ്. ജോർജ്, സ്റ്റാഫ് അംഗങ്ങൾ എന്നിവർക്കൊപ്പമാണ് അദ്ദേഹം പതാക ഉയർത്തിയത്.(75th anniversary of independence mammootty with har ghar tiranga)
മമ്മൂട്ടിയെ കൂടാതെ സുരേഷ് ഗോപിയും മോഹൻലാലും രാവിലെ പതാക ഉയർത്തിയിരുന്നു. ആസാദി കാ അമൃത് മഹോത്സവത്തിൽ അഭിമാനപൂർവ്വം പങ്ക് ചേരുന്നുവെന്നും ‘ഹർ ഘർ തിരംഗ’ രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കുമെന്നും മോഹൻലാലും അഭിമാനമെന്ന് സുരേഷ് ഗോപിയും പറഞ്ഞിരുന്നു.’സ്വതന്ത്രമായ ഇന്ത്യക്ക് 75 വയസ്സ്…അതിൽ 57 വർഷം ഈ രാജ്യത്ത് ജീവിക്കാനായത് പുണ്യം, അഭിമാനം’ എന്ന് ജയറാം കുറിച്ചു.
‘ഹർ ഘർ തിരംഗ’യുടെ ഭാഗമായി സംസ്ഥാനത്തെ രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും മന്ത്രിമാരും ആവരവരുടെ വീടുകളിൽ ദേശീയ പതാക ഉയർത്തി. 20 കോടിയിലധികം വീടുകൾക്ക് മുകളിൽ ദേശീയ പതാക ഉയർത്തുക എന്നതാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും, കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ലെഫ്റ്റനന്‍റ് ഗവർണര്‍മാരുമാണ് ഇത് ഏകോപിപ്പിക്കുക.
Story Highlights: 75th anniversary of independence mammootty with har ghar tiranga
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here