‘ഹർ ഘർ തിരംഗ’ റാലിക്കിടെ ഗുജറാത്ത് മുൻ ഉപമുഖ്യമന്ത്രിയെ പശു ആക്രമിച്ചു; പരുക്കേറ്റ മന്ത്രി ചികിത്സയിൽ ; വീഡിയോ

സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി നടന്ന ‘ഹർ ഘർ തിരംഗ’ റാലിക്കിടെ ഗുജറാത്ത് മുൻ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിനെ തെരുവ് പശു ആക്രമിച്ചു. റാലിയിലേക്ക് പശു ഓടിക്കയറുകയായിരുന്നു. പശുവിന്റെ ആക്രമണത്തിൽ നിതിൻ പട്ടേൽ അടക്കം അഞ്ചോളം പേർക്ക് പരുക്കേറ്റു. നിതിൻ പട്ടേലിന്റെ കാലിനാണ് പരുക്കേറ്റത്.(ex gujarat dy cm nitin patel attacked by cows)
റാലിയ്ക്കിടെ തെരുവ് പശു ആൾക്കൂട്ടത്തിനിടയിലേക്ക് കുതിച്ചെത്തുകയായിരുന്നു. ഗുജറാത്തിലെ മെഹ്സന ജില്ലയിലായിരുന്നു സംഭവം. ആക്രമണത്തെ തുടർന്ന് പ്രഥമ ശുശ്രൂഷ നൽകി അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു. അടുത്ത 20 ദിവസം വിശ്രമിക്കാൻ വേണ്ടി ഡോക്ടർമാർ തന്നോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് ശേഷം നിതിൻ പട്ടേൽ പറഞ്ഞു.
Story Highlights: ex gujarat dy cm nitin patel attacked by cows
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here