Advertisement

ബംഗാളില്‍ വ്യാജ ഡോക്ടര്‍മാരുടെ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി പ്രചാരണം; യാഥാര്‍ഥ്യം ഇങ്ങനെ[24 Fact Check]

August 13, 2022
3 minutes Read

പശ്ചിമ ബംഗാളില്‍ വ്യാജ ഡോക്ടര്‍മാരുടെ റാക്കറ്റ് പ്രവര്‍ത്തിക്കുന്നു എന്ന തരത്തില്‍ ഒരു വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നിലെ സത്യാവസ്ഥ പരിശോധിക്കാം. (fake doctor scam in bengal? the news report is old 24 fact check)

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോ ദേശീയ വാര്‍ത്താ ചാനലായ എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടാണ്. ഒരു മിനിറ്റും 48 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വിഡീയോ ആണ് വ്യാപകമായി പങ്കുവച്ചിരിക്കുന്നത്. 560 വ്യാജ ബിരുദങ്ങള്‍ വിറ്റു, വ്യാജ ഡോക്ടേഴ്‌സ് അറസ്റ്റില്‍, കൊല്‍ക്കത്തയിലെ പ്രമുഖ ആശുപത്രിയിലെ ഡോക്ടര്‍ അറസ്റ്റില്‍ എന്നൊക്കയാണ് വിഡിയോക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പുകള്‍.

എന്നാല്‍ വാസ്തവത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത എന്‍ഡിടിവി തന്നെ റിപ്പോര്‍ട്ട് ചെയ്തതാണെങ്കിലും സംഭവം പഴയതാണ്. 2017 ല്‍ ബംഗാളില്‍ അറസ്റ്റിലായ 6 വ്യാജ ഡോക്ടേഴ്‌സിന്റെ വിഡിയോ ആണ് ഇത്തരത്തില്‍ തെറ്റായ തലക്കെട്ടോടെ പ്രചരിക്കുന്നത്.

Story Highlights: fake doctor scam in bengal? the news report is old 24 fact check

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top