മുത്തച്ഛനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവേ മരം കടപുഴകി വീണ് നാലുവയസുകാരന് ദാരുണാന്ത്യം

പറവൂരില്‍ നാല് വയസുകാരന്‍ മരം വീണ് മരിച്ചു. പുത്തന്‍വേലിക്കര സ്വദേശി സിജേഷിന്റെ മകന്‍ അനുപം കൃഷ്ണയാണ് മരിച്ചത്. മുത്തച്ഛനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ മരം കടപുഴകി വീഴുകയായിരുന്നു. കൈതാരത്തുനിന്നും പുത്തന്‍വേലിക്കരയിലേക്ക് പോകുമ്പോഴായിരുന്നു മരം വാഹനത്തിന് മുകളിലേക്ക് കടപുഴകി വീണത്. (four year old boy died after tree fell onto scooter )
കൈരളി- ശ്രീ തിയേറ്ററുകള്‍ക്ക് സമീപമായിരുന്നു അപകടം. റോഡിന് സമീപം നിന്ന വാകമരമാണ് കടപുഴകി വീണതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
Read Also: ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ചു; ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കയിലേക്ക്
അപകടമുണ്ടായപ്പോള്‍ കുട്ടിയോടൊപ്പമുണ്ടായിരുന്ന മുത്തച്ഛന്‍ പ്രദീപിനും മുത്തശ്ശി രേഖയ്ക്കും ഗുരുതരമായി പരുക്കേറ്റു. ഇരുവരേയും കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Story Highlights: four year old boy died after tree fell onto scooter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here