Advertisement

‘സ്വാതന്ത്ര്യ സമരത്തില്‍ കമ്യൂണിസ്റ്റുകാരുടെ പങ്ക് ഇല്ലെന്ന് വരുത്താന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുകയാണ്’; ദേശീയ പതാക ഉയര്‍ത്തി പി ജയരാജന്‍

August 13, 2022
3 minutes Read

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹര്‍ ഘര്‍ തിരംഗ’ പരിപാടിയോടനുബന്ധിച്ച് സിപിഐഎം മുതിര്‍ന്ന നേതാവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജന്‍ വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി. കുടുംബാംഗങ്ങളോടൊപ്പമായിരുന്നു വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തിയത്. സര്‍ക്കാര്‍ തലപ്പത്തിരിക്കുന്നവരെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹമാകുന്ന കാലത്ത് ദേശീയ പതാക ഉയര്‍ത്തി ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കും എന്ന പ്രതിജ്ഞ കൂടിയാണ് നിര്‍വഹിക്കുന്നതെന്ന് പി ജയരാജന്‍ പ്രതികരിച്ചു.(har ghar tiranga p jayarajan hoisted the national flag)

Read Also: 100 വർഷം മുമ്പ് ന്യൂമോണിയ ബാധിച്ച് മരണപെട്ടു; ഈ രണ്ടു വയസുകാരിയാണ് ‘ലോകത്തിലെ ഏറ്റവും സുന്ദരിയായ മമ്മി’…

ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തില്‍ ജീവത്യാഗം ചെയ്തവരാണ് കമ്യൂണിസ്റ്റുകാരെന്നും പി ജയരാജന്‍ പറഞ്ഞു.സ്വാതന്ത്ര്യ സമരത്തില്‍ കമ്യൂണിസ്റ്റുകാരുടെ പങ്ക് ഇല്ലെന്ന് വരുത്താന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ വില ഓരോ പൗരന്മാരും മനസിലാക്കണം.

അതുകൊണ്ട് സ്വാതന്ത്ര്യവും ജനാധിപത്യവും നമ്മുടെ ഭരണഘടനയുടെ ആമുഖത്തില്‍ പറഞ്ഞിട്ടുള്ള സ്ഥിതിസമത്വവും സംരക്ഷിക്കുന്നതിന് വേണ്ടി ജനങ്ങളാകെ രംഗത്ത് വരേണ്ട സമയമാണിതെന്നും പി ജയരാജന്‍ പ്രതികരിച്ചു. ഒട്ടേറെ ധീരാത്മാക്കള്‍ ജീവത്യാഗം ചെയ്തു കൊണ്ടും തടവറകളില്‍ വലിയ ത്യാഗം സഹിച്ചുകൊണ്ടാണ് രാജ്യത്തിന് സ്വാതന്ത്ര്യം നേടിയെടുത്തതെന്നും പി ജയരാജന്‍ പറഞ്ഞു.

Story Highlights: har ghar tiranga p jayarajan hoisted the national flag

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top