കയറ്റം കയറുന്നതിനിടെ റെഡിമിക്സ് വാഹനത്തിന്റെ ടയർ പൊട്ടി; വണ്ടി പതിച്ചത് വീടിന് മുകളിലേക്ക്

കോൺക്രീറ്റുമായി വന്ന റെഡിമിക്സ് വാഹനം വീടിന്റെ മുകളിലേക്ക് മറിഞ്ഞു. കൊല്ലം കുന്നിക്കോട് മൈലം – കുരാ റോഡിലായിരുന്നു സംഭവം. അഖിൽ ഭവനിൽ രാമചന്ദ്രന്റെ വീടിന് മുകളിലേക്കാണ് വാഹനം മറിഞ്ഞത്. കഴിഞ്ഞ ദിവസം രാവിലെ 9.30നായിരുന്നു സംഭവം. വാഹനത്തിന്റെ ഡ്രൈവർക്ക് നിസാര പരിക്കേറ്റു. ( house was destroyed by a ready-mix truck )
Read Also: വയനാട്ടില്‍ ഓക്സിജനുമായി വന്ന വാഹനം മറിഞ്ഞു
കയറ്റം കയറുന്നതിനിടെ റെഡിമിക്സ് വാഹനത്തിന്റെ ടയർ പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നിലോട്ട് നീങ്ങിയ വാഹനം നിയന്ത്രണം വിട്ട് വീടിന്റെ മുകളിലേക്ക് മറിഞ്ഞതോടെ ഹാൾ പൂർണമായും തകർന്നു. ബാക്കി ഭാഗങ്ങൾക്ക് ഭാഗികമായി കേടുപാടുകൾ പറ്റി. അടൂരിൽ നിന്ന് കുന്നിക്കോട് ഭാഗത്തേക്ക് കോൺക്രീറ്റുമായി വന്ന അടൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടത്.
അതിഭയങ്കരമായ ശബ്ദം കേട്ടതിനെ തുടർന്ന് രാമചന്ദ്രന്റെ ഭാര്യ ഗിരിജ ഓടി മാറിയതിനാലാണ് വൻ അപകടം ഒഴിവായത്. പത്തനാപുരം അഗ്നിരക്ഷാ സേനയും കുന്നിക്കോട് പൊലീസും സംഭവ സ്ഥലത്തെത്തിയാണ് വാഹനം മാറ്റിയത്.
Story Highlights: house was destroyed by a ready-mix truck
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here