‘ലക്ഷ്യം കാണാതെ വിശ്രമിക്കാത്ത വെടിയുണ്ട പോലെ’; റുഷ്ദിക്കെതിരായ ഫത്വയെ കുറിച്ച് ആയതുള്ള ഖമനെയ്‌നി പ്രതികരിച്ചതിങ്ങനെ

ഇറാൻ അനുകൂലികളെല്ലാം എഴുത്തുകാരൻ സൽമാൻ റുഷ്ദിക്കെതിരായ ആക്രമണം ആഘോഷിക്കുകയാണ്. കഴുത്തിനേറ്റ ഒരു പരുക്ക് ഉൾപ്പെടെ 15 തവണയാണ് അക്രമകാരിയായ ഹാദി മതാർ റുഷ്ദിയെ കുത്തിയത്. 1989 ൽ ഇറാന്റെ ആയത്തുള്ള ഖൊമനെയ്‌നിയിറക്കിയ ഫത്വയുടെ പേരിലാണ് ഇന്ന് 33 വർഷങ്ങൾക്ക് ശേഷവും റഷ്ദിക്കെതിരെ വധശ്രമം ഉണ്ടായത്. ( Khamenei about fatwa against Rushdie )
ഇതുവരെ ഇറാൻ ഔദ്യോഗികമായി വിഷയത്തിൽ പ്രതികരിച്ചിട്ടില്ലെങ്കിൽ കൂടി ഖൊമനെയ്‌നിയുടെ ഫത്വയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് ഇറാൻ അനുകൂലികൾ ഒന്നടങ്കം പറയുന്നു. റുഷ്ദിക്കെതിരായ ഫത്വ ലക്ഷ്യം കാണാതെ വിശ്രമിക്കാത്ത വെടിയുണ്ട പോലെയാണെന്ന് ആയത്തുള്ള അലി ഖമനെയ്‌നി പറഞ്ഞതായി ഡെയ്‌ലി മെയ്ൽ റിപ്പോർട്ട് ചെയ്തു.
റുഷ്ദിയുടെ തലയ്ക്ക് 3 മില്യൺ ഇനാം പ്രഖ്യാപിച്ചതിന് പിന്നാലെ 1989 മുതൽ ബ്രിട്ടന്റെ അതീവ സുരക്ഷയിലായിരുന്നു സൽമാൻ റഷ്ദി. എന്നാൽ ഇറാന് റഷ്ദിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശമില്ലെന്ന് 1998 ൽ ഇറാന്റെ പ്രസിഡന്റായിരുന്ന മുഹമ്മദ് ഖതാമി അറിയിച്ചിരുന്നു. പക്ഷേ ഒരിക്കൽ പുറപ്പെടുവിച്ച ഫത്വയ്ക്ക് മരണമില്ല എന്നതാണ് യാഥാർത്ഥ്യം.
ഒരാൾ പുറപ്പെടുവിച്ച ഫത്വ പിൻവലിക്കാൻ അയാൾക്ക് മാത്രമേ അവകാശമുള്ളു. 1989 ജൂണിലാണ് റുഷ്ദിയെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്തുകൊണ്ട് ഫത്വ പുറപ്പെടുവിച്ച ഖൊമെയ്‌നി മരിക്കുന്നത്. ഫത്വ പുറപ്പെടുവിച്ചതിന് ഏതാനും മാസങ്ങൾക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ മരണം. പിന്നീട് റഷ്ദിക്ക് പിന്നാലെ പോകാൻ താത്പര്യമില്ലെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നുവെങ്കിലും ഫത്വ ഇന്നും നിലനിൽക്കുന്നതുകൊണ്ട് തന്നെയാണ് ഖൊമെയ്‌നി അനുഭാവികൾ 33 വർഷങ്ങൾക്കിപ്പുറവും റുഷ്ദിക്കെതിരായി വധശ്രമം ഉണ്ടായത്.
Story Highlights: Khamenei about fatwa against Rushdie
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here