സോഷ്യല്‍ മിഡിയ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രം ദേശീയ പതാകയാക്കി ആര്‍എസ്എസ്

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി സോഷ്യല്‍ മിഡിയ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രം ദേശീയ പതാകയാക്കി ആര്‍എസ്എസ്. ആര്‍എസ്എസിന്റെ കാവി പതാകയുടെ ചിത്രം മാറ്റിയാണ് പ്രൊഫൈലുകളില്‍ ദേശീയ പതാകയുടെ ചിത്രമാക്കിയിരിക്കുന്നത്.(RSS changes profile to national flag)
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് സോഷ്യല്‍ മിഡിയ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണ പതാകയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.
52 വര്‍ഷമായി നാഗ്പൂരിലെ ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്താത്ത ആര്‍എസ്എസ് ത്രിവര്‍ണ്ണ പതാക പ്രൊഫൈല്‍ ആക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം അനുസരിക്കുമോയെന്നൊക്കെയുള്ള വിമര്‍ശങ്ങളുടെ ഇടയിലാണ് ആര്‍എസ്എസ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലെ പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണ പതാകയാക്കിയിരിക്കുന്നത്.
Read Also: ദേശീയ പതാക ഉയർത്താത്ത വീടുകളുടെ ചിത്രങ്ങളെടുക്കാൻ അനുയായികളോട് ഉത്തരാഖണ്ഡ് ബിജെപി തലവൻ
‘ഹര്‍ ഘര്‍ തിരംഗ’ കാമ്പയിനില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സജീവമാണെന്നും സംഘത്തിന്റെ എല്ലാ ഓഫീസുകളിലും ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിനം ആഘോഷിക്കുമെന്നും ആര്‍എസ്എസ് പബ്ലിസിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് കോഇന്‍ചാര്‍ജ് നരേന്ദര്‍ താക്കൂര്‍ പറഞ്ഞു.
Story Highlights: RSS changes profile to national flag
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here