Advertisement

സ്കൂട്ടറിന്റെ സീറ്റിനടിയിൽ രണ്ട് കിലോ കഞ്ചാവ്; യുവാവ് അറസ്റ്റിൽ

August 13, 2022
3 minutes Read
youth was arrested with two kilos of ganja in Kollam

കൊല്ലം പോളയത്തോട്ടിൽ രണ്ട് കിലോ കഞ്ചാവുമായി ഒരാൾ പിടിയിലായി. ‘ ഓപ്പറേഷൻ ഡെവിൾ ഹണ്ട് ‘എന്ന പേരിൽ നടത്തിയ പ്രത്യേക പരിശോധനയിൽ വടക്കേവിള സ്വദേശി സഞ്ജയ് (25) ആണ് പിടിയിലായത്. സ്കൂട്ടറിന്റെ സീറ്റിനടിയിൽ പോളിത്തീർ കവറിൽ പൊതിഞ്ഞ് സഞ്ചിയിൽ സൂക്ഷിച്ചുവച്ച നിലയിലായിരുന്നു കഞ്ചാവ്. ( youth was arrested with two kilos of ganja in Kollam )

Read Also: മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട; കാറിന്റെ ഡിക്കിക്കുള്ളിൽ 132 കിലോ കഞ്ചാവ്

എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാ​ഗമായാണ് പരിശോധന നടന്നത്. രാത്രിയിലെ വാഹന പരിശോധനക്കിടയിലാണ് പോളയത്തോട് ഭാഗത്തുനിന്ന് രണ്ട് കിലോ കഞ്ചാവുമായി സഞ്ജയെ അറസ്റ്റ് ചെയ്തത്.

ലഹരി ഗുളിക കടത്തിയതിന് കാസർകോട് ജില്ലയിൽ മറ്റൊരു എൻ.ഡി.പി.എസ് കേസ് കൂടി ഇയാളുടെ പേരിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ കഞ്ചാവ് ചില്ലറ വില്പനയ്ക്കായി എത്തിച്ചതാണെന്ന് പ്രതി സമ്മതിച്ചു.

Story Highlights: youth was arrested with two kilos of ganja in Kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top