Advertisement

ജെയ്‌ഷെ ബന്ധമുള്ള 19കാരൻ യുപിയിൽ പിടിയിൽ

August 14, 2022
1 minute Read

ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ 19 കാരനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. പാകിസ്താനിലെയും അഫ്ഗാനിസ്താനിലെയും ഭീകരരുമായി യുവാവ് സോഷ്യൽ മീഡിയ വഴി ബന്ധം സ്ഥാപിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.

ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഭീകരൻ മുഹമ്മദ് നദീമിനെ(25) അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഹബീബുൾ ഇസ്ലാമിനെ (സൈഫുള്ള) തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തത്. സെയ്‌ഫുള്ളയുടെ അന്തർദേശീയ ബന്ധങ്ങൾ അന്വേഷിച്ചുവരികയാണെന്നും, നിയമവിരുദ്ധ പ്രവർത്തന പ്രിവൻഷൻ ആക്‌ട് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് അറിയിച്ചു.

ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിൽ താമസിച്ചിരുന്ന സൈഫുള്ള ബിഹാറിലെ മോത്തിഹാരി ജില്ലക്കാരനാണെന്നാണ് പൊലീസ് പറയുന്നത്. വെർച്വൽ ഐഡികൾ നിർമ്മിക്കുന്നതിൽ വിദഗ്‌ദ്ധനാണ് സൈഫുള്ള. പാകിസ്താനിലെയും അഫ്ഗാനിസ്താനിലെയും തീവ്രവാദികൾക്ക് ഇത് നൽകിയിട്ടുണ്ട്. ടെലിഗ്രാം, വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് മെസഞ്ചർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഇയാൾ ഗ്രൂപ്പുമായി ബന്ധപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കി.

Story Highlights: 19-Year-Old With Jaish Links Arrested In UP: Police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
എക്സിറ്റ്പോൾ പ്രവചനങ്ങൾ
കേരളത്തിൽ എല്‍ഡിഎഫിന് തിരിച്ചടി
യുഡിഎഫിന് മേല്‍ക്കൈ
താമര വിരിയുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേകള്‍
Top