‘ഒരു ദാതാവിന് എട്ട് ജീവന് രക്ഷിക്കാനാകും’; അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ച് നടി മീന

തന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ച് നടി മീന. അവയവ ദാനം നടത്താന്‍ എല്ലാവരോടും അപേക്ഷിക്കുന്നതായി മീന സമൂഹമാധ്യമത്തിലൂടെ പറഞ്ഞു. ജീവന് രക്ഷിക്കുന്നതിനെക്കാള്‍ വലുതായി മറ്റൊന്നുമില്ല. ജീവന് രക്ഷിക്കാനായി ഏറ്റവും നന്മയുള്ള മാര്‍ഗമാണ് അവയവ ദാനമെന്നും മീനയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.(actress meena pledges to donate her organs)
കഴിഞ്ഞ ജൂണ്‍ 29നാണ് മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചത്. ശ്വാസകോശത്തില്‍ അണുബാധ രൂക്ഷമായതിനെ തുടര്‍ന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതു കൊണ്ട് ശസ്ത്രക്രിയ നീണ്ടു പോയിരുന്നു. ഇതിനിടയിലാണ് മരണം സംഭവിച്ചത്. തന്റെ ആ അവസ്ഥ കൂടി പങ്കുവച്ചാണ് മീന അവയവ ദാനത്തെ കുറിച്ച് പറയുന്നത്.
മീനയുടെ വാക്കുകള്‍:
‘വിട്ടുമാറാത്ത രോഗവുമായി പൊരുതുന്ന പലര്‍ക്കും രണ്ടാമത്തെ അവസരമാണ് അവയവദാനത്തിലൂടെ ലഭിക്കുന്നത്. വ്യക്തിപരമായി അത്തരമൊരു അവസ്ഥയിലൂടെ ഞാനും കടന്നുപോയിട്ടുണ്ട്. എന്റെ ജീവിതം മാറ്റിമറിച്ചേക്കാവുന്ന കൂടുതല്‍ ദാതാക്കളാല്‍ എന്റെ സാഗര്‍ അനുഗ്രഹിക്കപ്പെട്ടിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഒരു ദാതാവിന് എട്ട് ജീവന് രക്ഷിക്കാനാകും.
Read Also: നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു
അവയവദാനത്തിന്റെ പ്രാധാന്യം എല്ലാവരും മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ദാതാക്കളും സ്വീകര്‍ത്താക്കളും ഡോക്ടര്‍മാരും തമ്മില്‍ മാത്രമല്ല, കുടുംബത്തെയും സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും പരിചയക്കാരെയുമെല്ലാം ഇത് ബാധിക്കുന്നുണ്ട്. ഇന്ന് ഞാന്‍ എന്റെ അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യുന്നു’. മീന പറഞ്ഞു.
Story Highlights: actress meena pledges to donate her organs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here