Advertisement

സര്‍ക്കാരിന്റെ പ്രകടനം നിരാശാജനകം, മധ്യവര്‍ഗ താത്പര്യങ്ങള്‍ക്ക് പ്രമുഖ്യം നല്‍കി; രൂക്ഷവിമര്‍ശനവുമായി സിപിഐ

August 14, 2022
3 minutes Read
action against cpi local committee members in attempt to settle pocso case

സിപിഐ കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിമര്‍ശനം. തുടര്‍ഭരണത്തിലേറിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനം നിരാശാജനകമാണെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ മധ്യവര്‍ഗ വിഭാഗത്തിന്റെ താത്പര്യത്തിന് മാത്രം പ്രാമുഖ്യം നല്‍കുന്നുവെന്നാണ് പ്രധാന വിമര്‍ശനം. വികസന കാഴ്ചപ്പാടുകള്‍ ഇടതുപക്ഷനയങ്ങള്‍ക്ക് പലപ്പോഴും വിരുദ്ധമാകുന്നുണ്ടെന്നും വിമര്‍ശനമുയര്‍ന്നു. വിമര്‍ശനങ്ങളെ ഗൗരവത്തോടെ കാണണമെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. (cpi kasargod jilla sammelanam criticism against the government)

സിപിഐ പത്തനംതിട്ട, കോട്ടയം ജില്ലാ സമ്മേളനങ്ങളിലും സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. കേരള കോണ്‍ഗ്രസ് എമ്മും എല്‍ജെഡിയും വന്നത് ഇടതുമുന്നണിക്ക് ഗുണകരമായില്ലെന്നും പ്രതിനിധികള്‍ വിലയിരുത്തി. പുതിയ കക്ഷികളെ മുന്നണിയിലേക്ക് ചേര്‍ക്കുമ്പോള്‍ ശ്രദ്ധിക്കണം. മുന്നണിയുടെ ഇടത് സ്വഭാവം സംരക്ഷിക്കണമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടിലുണ്ട്.

Read Also: India at 75: എമര്‍ജന്‍സി യാദവും കാര്‍ഗില്‍ പ്രഭുവും മുതല്‍ ലോക്ക്ഡൗണ്‍ വരെ; ഈ ഇന്ത്യക്കാര്‍ക്ക് പേരായത് ‘ചരിത്രം’

ഇടതുസര്‍ക്കാരിന്റെ വികസന കാഴ്ചപാടുകള്‍ ഇടതുവിരുദ്ധമാകുന്നുവെന്ന് വിമര്‍ശനങ്ങള്‍ വരുന്നത് വളരെ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് സമ്മേളനം വിലയിരുത്തി. 2021ലെ തെരഞ്ഞെടുപ്പില്‍ പുറത്തിറക്കിയ പ്രകടന പത്രികയില്‍പോലും മുന്‍ഗണന ക്രമം മറികടന്ന് വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നുണ്ടെന്നും സര്‍ക്കാര്‍ മധ്യവര്‍ഗ താത്പര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നുവെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടാകുന്നു എന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടിലുണ്ട്.

Story Highlights: cpi kasargod jilla sammelanam criticism against the government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top