Advertisement

‘കശ്മീര്‍ പരാമര്‍ശം അംഗീകരിക്കാന്‍ കഴിയില്ല’; ജലീലിനെതിരെ ഗവര്‍ണര്‍

August 14, 2022
3 minutes Read

മുന്‍മന്ത്രി കെ ടി ജലീലിന്റെ ഏറെ വിവാദമായ കശ്മീര്‍ പരാമര്‍ശം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പരാമര്‍ശങ്ങള്‍ വേദനിപ്പിച്ചെന്ന് ഗവര്‍ണര്‍ പറഞ്ഞു. നാം നമ്മുടെ സ്വാതന്ത്ര്യത്തിന്റേയും ദേശീയോഗ്രഥനത്തിന്റേയും മൂല്യം മനസിലാക്കുന്നില്ലേ എന്നും ഗവര്‍ണര്‍ പൊട്ടിത്തെറിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാംപില്‍ പരേഡില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. (governor arif muhammed khan against k t jaleel controversial statement on kashmir)

കശ്മീരിനെ കുറിച്ചുളള വിവാദ ഫേസ്ബുക്ക് പോസ്റ്റ് കെ ടി ജലീല്‍ കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. സിപിഐഎം അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പോസ്റ്റ് പിന്‍വലിച്ചത്. താനുദ്ദേശിച്ചതിന് വിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്ത വാചകങ്ങള്‍ പിന്‍വലിക്കുന്നതായി ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Read Also: India at 75: എമര്‍ജന്‍സി യാദവും കാര്‍ഗില്‍ പ്രഭുവും മുതല്‍ ലോക്ക്ഡൗണ്‍ വരെ; ഈ ഇന്ത്യക്കാര്‍ക്ക് പേരായത് ‘ചരിത്രം’

ജലീല്‍ ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലെ ആസാദ് കാശ്മീര്‍, ഇന്ത്യന്‍ അധീന കാശ്മീര്‍ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. പരാമര്‍ശങ്ങള്‍ പാക് സ്തുതിയാണെന്നാണ് ബിജെപിയുടെ ആരോപണം.

കശ്മീര്‍ പരാമര്‍ശത്തെത്തുടര്‍ന്ന് വിവാദത്തിലായ കെ ടി ജലീല്‍ ഡല്‍ഹിയിലെ ഇന്നത്തെ പരിപാടികള്‍ റദ്ദാക്കി നാട്ടിലേക്ക് മടങ്ങി.ഫേസ്ബുക്ക് പോസ്റ്റ് സംബന്ധിച്ച വിവാദങ്ങള്‍ അവസാനിച്ചെന്ന് കെ ടി ജലീല്‍ ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights: governor arif muhammed khan against k t jaleel controversial statement on kashmir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top