Advertisement

‘രാജ്യദ്രോഹ കുറ്റം’: ജലീലിനെതിരെ ഇന്ന് ഹിന്ദു ഐക്യവേദി പ്രതിഷേധം

August 14, 2022
1 minute Read

മുൻമന്ത്രി കെ.ടി ജലീലിനെതിരെ ഹിന്ദു ഐക്യവേദി ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി പ്രധാന കേന്ദ്രങ്ങളില്‍ പ്രകടനവും ധര്‍ണ്ണയും നടത്തും. ജലീലിന്റെ കോലം കത്തിക്കും. സെക്രട്ടേറിയറ്റിന് മുന്നിലും പ്രതിഷേധം ഉണ്ടാകും.

നേരത്തെ പാക്ക് അധീന കാശ്മീരിനെ ആസാദ് കാശ്മീരെന്നും, ഇന്ത്യയുടെ കൈയിലുള്ള കാശ്മീരിനെ ഇന്ത്യൻ അധിനിവേശ കാശ്മീരെന്നും ജലീലിൽ വിശേഷിപ്പിച്ചത് വിവാദമായിരുന്നു. രാജ്യവിരുദ്ധ നിലപാട് സ്വീകരിച്ച ജലീലിനെ രാജ്യദ്രാഹിയായിക്കണ്ട് കേസെടുക്കണമെന്ന് സംസ്ഥാന സമിതി യോഗത്തിൽ അദ്ധ്യക്ഷ കെ.പി ശശികല ആവശ്യപ്പെട്ടു. രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത ജലീലിന് എംഎല്‍എ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല.

പ്രസംഗത്തിനിടയിലെ നാക്ക് പിഴയോ, പിശകോ അല്ല. വ്യക്തമായ ധാരണയില്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് വിവാദ പരമര്‍ശം. നിരോധിത ഇസ്ലാം ഭികരസംഘടനയായ സിമിയുടെ ഔദ്യോഗിക ഭാരവാഹിയായിരുന്ന ജലീലിന്റെ നിലപാടില്‍ മാറ്റമൊന്നുമില്ലന്നാണ് ഇത് തെളിയിക്കുന്നത്. കേരള നിയമസഭയുടെ ഔദ്യോഗിക സമിതിയംഗം രാജ്യദ്രോഹ നിലപാട് സ്വീകരിച്ച വിഷയത്തില്‍ മുഖ്യമന്ത്രി നയം വ്യക്തമാക്കണമെന്നും ശശികല ആവശ്യപ്പെട്ടു.

Story Highlights: Hindu Aikyavedi protest against Jaleel today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top