ഡല്‍ഹിയില്‍ പ്രളയ ഭീഷണി; യമുനാനദിയിലെ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയരുന്നു

യമുനാനദിയിലെ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ പ്രളയ ഭീഷണി. വെള്ളപ്പൊക്ക ഭീഷണി രൂക്ഷമായതോടെ തീരത്ത് താമസിക്കുന്ന ആയിരക്കണക്കിന് പേരെ ഒഴിപ്പിക്കാന്‍ അധികൃതര്‍ ശ്രമിക്കുകയാണ്. (yamuna water level rises flood alert issued in delhi)
ഹരിയാന ഹത്നികുണ്ഡ് ബാരേജില്‍ നിന്ന് വെള്ളം തുറന്നു വിട്ടതും ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ തുടരുന്ന മഴയുമാണ് യമുന നദി കരകവിഞ്ഞൊഴുകാന്‍ കാരണം. ജലനിരപ്പ് 205.99 മീറ്ററിലെത്തി. ഡല്‍ഹി-നോയിഡ പാതയിലെ മയൂര്‍ വിഹാറില്‍ 3000 പേരെ വെള്ളപ്പൊക്കം ബാധിച്ചു. ഇവരെ താത്ക്കാലിക ടെന്റുകളിലേക്ക് മാറ്റിയിട്ടുണ്ട്.
Read Also: India at 75 : സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ സ്പിരിറ്റ് ഓഫ് ഫ്രീഡവുമായി ട്വന്റിഫോർ
യമുനാ തീരത്തുള്ളവര്‍ എത്രയും പെട്ടെന്ന് സുരക്ഷിത ഇടത്തേക്ക് മാറണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണെന്നും അധികൃതരോട് ജനങ്ങള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
Story Highlights: yamuna water level rises flood alert issued in delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here