വീടിനു മുന്നിലെ പാർക്കിംഗ് ശല്യം; റോഡിലെ കുഴിയിൽ വെള്ളം നിറച്ച് പാർക്കിംഗ് തടയാൻ വീട്ടുടമ

വീടിനു മുന്നിലെ അനധികൃത പാർക്കിംഗ് എങ്ങനെ നിർത്താം? ബോർഡ് വെയ്ക്കാം, പൊലീസിനോട് പരാതിപ്പെടാം. ഇതൊക്കെ ചെയ്തിട്ടും രക്ഷയില്ലെങ്കിലോ? വീടിനു മുന്നിലെ റോഡിലുള്ള കുഴിയിൽ വെള്ളം നിറയ്ക്കുക. അപ്പോൾ അതൊരു തടാകം പോലെയാവും. അങ്ങനെ വരുമ്പോൾ വാഹനങ്ങൾ നിർത്തിയിടാൻ ബുദ്ധിമുട്ടാവും. ഐഡിയ ഇംഗ്ലണ്ടിലെ വിഗാനിൽ താമസിക്കുന്ന ഡെറെക് വുഡേക്കറിൻ്റേതാണ്.
വീടിനു മുന്നിലെ പാർക്കിംഗ് അവസാനിപ്പിക്കാൻ ഡെറെക് ആദ്യം ചെയ്തത് ഒരു ബാരിക്കേഡ് സ്ഥാപിക്കലായിരുന്നു. എന്നാൽ, നിയമവിരുദ്ധമെന്ന് കാട്ടി കൗൺസിൽ ഇത് നീക്കം ചെയ്യിച്ചു. ഇതോടെയാണ് ഡെറെക് അടുത്ത ഘട്ടത്തിലേക്ക് കടന്നത്. റോഡിൽ ഒരു കുഴി കുഴിച്ചു. ഈ കുഴിയിൽ വെള്ളം നിറച്ച് തടാകം ആക്കാനാണ് ഇദ്ദേഹത്തിൻ്റെ പ്ലാൻ. ആദ്യമൊക്കെ ഡെറെക്കിൻ്റെ ഈ പ്രവൃത്തികൾക്ക് അയൽക്കാരുടെ പിന്തുണ ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ഇയാൾ ഇത്തിരി ഓവറല്ലേ എന്നാണ് നാട്ടുകാർ ചിന്തിക്കുന്നത്.
അഞ്ച് വർഷത്തോളമായി ഡെറെക് ഈ ‘കളികൾ’ തുടങ്ങിയിട്ട്. കുഴിയിൽ വെള്ളം നിറച്ചാൽ അടിയന്തിരാവശ്യങ്ങൾക്കുള്ള വാഹനങ്ങൾക്കും കടന്നുപോകാൻ ബുദ്ധിമുട്ടാവും, എന്നാൽ, അതൊന്നും തനിക്ക് പ്രശ്നമില്ലെന്നാണ് ഈ 65കാരൻ പറയുന്നത്. ഭാവിയിൽ ഇനിയും പദ്ധതികൾ തൻ്റെ കയ്യിലുണ്ടെന്നും ഇയാൾ പറയുന്നു.
Story Highlights: man plans turn pothole lake
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here