ഒമിക്രോണിനുള്ള വാക്‌സിന് അനുമതി നല്‍കിയ ആദ്യ രാജ്യമായി ബ്രിട്ടണ്‍

കൊവിഡ് വേരിയന്റായ ഒമിക്രോണിനുള്ള വാക്‌സിന് അനുമതി നല്‍കുന്ന ആദ്യ രാജ്യമായി മാറി ബ്രിട്ടണ്‍. ‘ബൈവാലന്റ്’ വാക്‌സിന്‍ യുകെ മെഡിസിന്‍ റെഗുലേറ്റര്‍ (എംഎച്ച്ആര്‍എ) അംഗീകരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മുതിര്‍ന്നവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസായി മോഡേണ നിര്‍മ്മിച്ച വാക്‌സിനാണ് ബൈവാലന്റ്.(UK becomes first nation to approve Omicron vaccine)
കൊവിഡിനും വകഭേദമായ ഒമിക്രോണിനും (ബി.എ.1) എതിരെ ബൈവാലന്റ് ഫലപ്രദമാണെന്ന് തെളിയിക്കുന്ന ക്ലിനിക്കല്‍ ട്രയല്‍ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് അനുമതി നല്‍കിക്കൊണ്ടുള്ള എംഎച്ച്ആര്‍എയുടെ തീരുമാനം.
Read Also: ലോകത്തെ ആദ്യ ഒമിക്രോണ്‍ മരണം ബ്രിട്ടണില്‍; സ്ഥിരീകരിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍
ലോകത്ത് ആദ്യത്തെ ഒമിക്രോണ്‍ മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യം കൂടിയാണ് ബ്രിട്ടണ്‍. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. ദക്ഷിണാഫ്രിക്കയിലാണ് ലോകത്ത് ആദ്യം കൊവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇന്ത്യയില്‍ മഹാരാഷ്ട്ര, ഡല്‍ഹി, കര്‍ണാടക, ഛണ്ഡിഗഢ്, കേരളം, ഡല്‍ഹി, ആന്ധ്രപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.
Story Highlights:UK becomes first nation to approve Omicron vaccine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here