കേന്ദ്രത്തിന്റേത് ഭിന്നിപ്പിച്ച് ഭരിക്കല്‍ നയം; ഇതിനെയാണോ സ്വാതന്ത്ര്യമെന്ന് വിളിക്കുന്നത്?; ശിവസേന

സ്വാതന്ത്ര്യദിനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ശിവസേന. നരേന്ദ്രമോദി രാജ്യത്ത് നടത്തിവരുന്നത് ഭിന്നിപ്പിച്ച് ഭരിക്കല്‍ ആണെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ വിമര്‍ശിച്ചു. ബ്രിട്ടീഷുകാര്‍ 150 വര്‍ഷം ഇന്ത്യ ഭരിച്ചത് ഈ ഭിന്നിപ്പിച്ച് നയം ഉപയോഗിച്ചാണ്. ഇപ്പോഴും ഇത് തന്നെയാണ് നടക്കുന്നതെങ്കില്‍ എങ്ങനെയാണ് ഇതിനെ സ്വാതന്ത്ര്യം എന്ന് വിളിക്കാന്‍ കഴിയുകയെന്നും ഉദ്ധവ് താക്കറെ ചോദിച്ചു.(Modi govt using divide and rule policy says shiv sena)
ചരിത്രം തിരുത്തിക്കുറിക്കാനുള്ള ശ്രമമാണ് കുറച്ച് നാളുകളായി നടക്കുന്നത്. സ്വാതന്ത്ര്യസമര സേനാനികളില്‍ പലരുടെയും സംഭാവന നിഷേധിക്കപ്പെട്ടു. ചിലര്‍ നിരന്തരം പരിഹസിക്കപ്പെട്ടു, ഒരു സംഭാവനയും നല്‍കാത്തവര്‍ പ്രശംസകൊണ്ട് മൂടപ്പെട്ടുവെന്നും ശിവസേന തുറന്നടിച്ചു.
Read Also: സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാതിരുന്നത് ആർഎസ്എസ് മാത്രം: പ്രകാശ് കാരാട്ട്
‘ഒട്ടേറെ നേതാക്കളും വിപ്ലവകാരികളും സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചു. എല്ലാവരുടെയും ത്യാഗങ്ങള്‍ കാരണമാണ് ഇന്ത്യക്ക് സ്വാതന്ത്ര്യത്തിന്റെ ഫലം ആസ്വദിക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ചില സ്വാതന്ത്ര്യസമരസേനാനികളുടെ സംഭാവനകളെ ഇല്ലാതാക്കുകയും ചിലരെ അപകീര്‍ത്തിപ്പെടുത്തുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം ഒരു സംഭാവനയും നല്‍കാത്തവരെ ചേര്‍ത്ത് പുതിയ ചരിത്രമെഴുതാനുള്ള തുടര്‍ച്ചയായ ശ്രമങ്ങളാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നടക്കുന്നത്’. ഉദ്ധവ് താക്കറെ പറഞ്ഞു.
Story Highlights: Modi govt using divide and rule policy says shiv sena
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here