സ്പെയിനിൽ ദേശീയ പതാക ഉയർത്തി നയൻതാരയും വിഗ്നേഷും; ലോകത്തെ ഏറ്റവും സ്വതന്ത്രവും സുരക്ഷിതവുമായ രാജ്യമാണ് ഇന്ത്യയെന്ന് താരദമ്പതികൾ

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തിൽ സ്പെയിനിൽ ത്രിവർണ പതാക ഉയർത്തി വിഗ്നേഷ് ശിവനും നയൻതാരയും. വിഗ്നേഷാണ് ഈ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ( vignesh sivan nayantara national flag )
നമ്മ കൊടി, സ്പെയിൻ എങ്ങും..എന്ന കുറിപ്പിനൊപ്പമാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
ഇതിനൊപ്പം തന്നെ ഒരു വിഡിയോയും താരദമ്പതികൾ പങ്കുവച്ചിട്ടുണ്ട്.
‘എല്ലാ സഹോദരീ സഹോദരന്മാർക്കും സ്വാതന്ത്ര്യ ദിനാശംസകൾ. അത്യന്തം അഭിമാനത്തോടെയും സന്തോഷത്തോടെയും നമുക്ക് ഈ ദിനം ആഘോഷിക്കാം. ഇന്ത്യക്കാരനായി ജനിച്ചത് ഭാഗ്യമായി തോന്നുന്നു. ലോകത്തെ ഏറ്റവും സ്വതന്ത്രവും സുരക്ഷിതവും ജനാധിപത്പരവും സന്തോഷകരവുമായി രാജ്യമാണ് നമ്മുടേത് ‘- വിഗ്നേഷ് വിഡ്യോയ്ക്കൊപ്പം കുറിച്ചു.
Story Highlights: vignesh sivan nayantara national flag
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here