തന്നെ തുറിച്ചുനോക്കരുതെന്ന് യുവാവിനോട് യുവതി; പക്ഷേ, ഒരു ട്വിസ്റ്റുണ്ട്, യുവാവ് അന്ധനാണ്

തുറിച്ചുനോക്കുന്നത് അത്ര നല്ല ശീലമല്ല. പ്രത്യേകിച്ചും നോക്കപ്പെടുന്നയാൾക്ക് അതൊരു ബുദ്ധിമുട്ടാണെങ്കിൽ തുറിച്ചുനോട്ടം വളരെ മോശപ്പെട്ട ഒന്നാവും. അങ്ങനെ നോക്കുന്നവരോട് അരുതെന്ന് പറയാൻ കഴിയണം. പക്ഷേ, ഇങ്ങനെ പറയുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കണം. തുറിച്ചുനോക്കിയ ആൾ അന്ധനാണോ എന്ന്. അബദ്ധം പറ്റിക്കഴിഞ്ഞ് പറഞ്ഞിട്ട് കാര്യമില്ലല്ലോ. എന്നാൽ ശരിക്കും ഇങ്ങനെയൊരു സംഭവമുണ്ടായി.
അന്ധനായ നടനും സർഫറും വോയിസ് ആർട്ടിസ്റ്റുമൊക്കെയായ പീറ്റ് ഗസ്റ്റിൻ ആണ് തുറിച്ചുനോട്ടത്തിൽ ആരോപിക്കപ്പെട്ടത്. തൻ്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോ ഇപ്പോൾ വീണ്ടും പ്രചരിക്കപ്പെടുകയാണ്. താൻ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെയായിരുന്നു സംഭവം എന്ന് പീറ്റ് പറയുന്നു. ‘അല്പസമയം കഴിഞ്ഞപ്പോൾ എനിക്ക് നേരെ കാലടിപ്പാടുകൾ വരുന്ന ശബ്ദം കേട്ടു. പെട്ടെന്ന്, ‘ഞാനിവിടെ വരുന്നത് തുറിച്ചുനോക്കപ്പെടാനല്ല’ എന്ന് ഒരു സ്ത്രീ എൻ്റെ മുഖത്തിനു മുന്നിൽ വന്ന് പറഞ്ഞു. ഞാൻ പറഞ്ഞു, ‘ഓ, ക്ഷമിക്കണം. ഞാൻ അന്ധനാണ്.’ അതൊന്നും തനിക്ക് പ്രശ്നമല്ലെന്നും തുറിച്ചുനോക്കരുതെന്നും പറഞ്ഞിട്ട് ആ സ്ത്രീ പോയി. അല്പസമയം കഴിഞ്ഞ് അവർ മാനേജരുമായി തിരികെയെത്തി. എൻ്റെ തിരിച്ചറിയൽ കാർഡിൽ ഞാൻ അന്ധനാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. എന്തായാലും മറ്റുള്ളവരെ തുറിച്ചുനോക്കി അവർക്ക് അസ്വസ്ഥതയുണ്ടാക്കരുതെന്ന് മാനേജർ പറഞ്ഞു’- പീറ്റ് പറയുന്നു. കാണാൻ കഴിയാത്ത ഒരാളെ എങ്ങനെ തുറിച്ചുനോക്കുമെന്നാണ് പീറ്റ് ചോദിക്കുന്നത്.
Story Highlights: woman blind man accuses staring
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here