സിവിക് ചന്ദ്രൻ കേസ്: കോടതി നടപടിക്കെതിരെ സർക്കാർ അപ്പീൽ പോകണമെന്ന് കെ.കെ രമ

സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകി സ്ത്രീവിരുദ്ധ പരാമർശത്തോടെ വിധി പ്രഖ്യാപിച്ച കോടതി നടപടിക്കെതിരെ സർക്കാർ അപ്പീൽ പോകണമെന്ന് കെ.കെ രമ എം.എൽ.എ. മുൻകൂർ ജാമ്യം കൊടുക്കുമ്പോൾ തന്നെ വിധികൽപ്പിക്കാൻ കോടതിക്ക് എന്ത് അധികാരമാണ് ഉള്ളതെന്നും രമ ചോദിച്ചു.
റവല്യുഷനറി മഹിള ഫെഡറേഷന്റെ നേതൃത്വത്തിൽ കോഴിക്കോട് ഓർക്കാട്ടേരിയിൽ വിധി പകർപ്പ് കത്തിച്ചു.
സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതിയിൽ കോഴിക്കോട് സെഷൻസ് കോടതി ജഡ്‍ജിയുടെ വിവാദ പരാമർശത്തിൽ വ്യാപക പ്രതിഷേധം. നിയമ വിദഗ്‍ധരും എഴുത്തുകാരും വനിതാ പ്രവർത്തകരും കോടതി ഉത്തരവിനെതിരെ രംഗത്തെത്തി.
എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടേത് പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണമെനന്നായിരുന്നു കോടതി പറഞ്ഞത്. കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്.കൃഷ്ണകുമാറാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡന കേസിൽ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ പരാമർശമുള്ളത്. പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാൽ 354 എ വകുപ്പ് നിലനില്‍ക്കില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയ ഫോട്ടോയില്‍ യുവതിയുടെ വസ്ത്രധാരണം വ്യക്തമാണെന്നും കോടതി മുൻകൂർ ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിൽ കോടതി നിരീക്ഷിക്കുന്നുണ്ട്.
Story Highlights: K K Rema against civic chandran case sessions courts statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here