Advertisement

ഡേർട്ടി പിക്ചർ 2 ൽ വിദ്യാ ബാലൻ ഉണ്ടാകില്ല; പകരം രണ്ട് താരങ്ങൾ പരിഗണനയിൽ

August 17, 2022
2 minutes Read
vidyabaln wont be part of dirty picture 2

ബോളിവുഡിൽ ഏറെ ചർച്ചയായ ഹിറ്റ് ചിത്രമായിരുന്നു ഡേർട്ടി പിക്ചർ. സിൽക് സ്മിതയുടെ ജീവിത കഥ പറയുന്ന സിനിമയിൽ സിൽകായി വിദ്യാ ബാലൻ മത്സരിച്ച് അഭിനയിച്ചു. ഇതിനൊരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. എന്നാൽ അതിൽ വിദ്യാ ബാലനായിരിക്കില്ല കേന്ദ്രം കഥാപാത്രം കൈകാര്യം ചെയ്യുക. മറ്റ് രണ്ട് താരങ്ങളാണ് പരിഗണനയിൽ. ( vidyabaln wont be part of dirty picture 2 )

ഏക്താ കപൂർ നിർമിച്ച് കനിക ദില്യൺ തിരക്കഥയെഴുതുന്ന ഡേർട്ടി പിക്ചർ 2 തികച്ചും വേറിട്ട കഥയും വ്യത്യസ്തമായ അഭിനേതാക്കളുമായാകും വെള്ളിത്തിരയിലെത്തുക.

തപ്‌സി പന്നു, കൃതി സാനോൺ എന്നിവരാണ് ഡേർട്ടി പിക്ചർ 2 ൽ കേന്ദ്രകഥാപാത്രമായി പരിഗണിക്കുന്ന നായികമാരുടെ പട്ടികയിൽ വരുന്നത്. ഇവരിൽ ആർക്കും നറുക്ക് വീഴുകയെന്ന് കണ്ടറിയണം. 2023 ആദ്യത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

Story Highlights: vidyabaln wont be part of dirty picture 2

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top