തിരംഗ യാത്രയ്ക്കിടെ ദേശവിരുദ്ധ മുദ്രാവാക്യം; ആഗ്രയിൽ 3 പേർ അറസ്റ്റിൽ

ആഗ്രയിൽ ദേശവിരുദ്ധ മുദ്രാവാക്യം ഉയർത്തിയ 3 പേർ അറസ്റ്റിൽ. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള തിരംഗ യാത്രയ്ക്കിടെയാണ് ഇന്ത്യ വിരുദ്ധ മുദ്രാവാക്യം വിളിച്ചത്. ഗോകുൽപുരയിലാണ് സംഭവം.
ഓഗസ്റ്റ് 13ന് നടന്ന തിരംഗ യാത്രയ്ക്കിടെയാണ് 3 യുവാക്കൾ ദേശവിരുദ്ധ മുദ്രാവാക്യം ഉയർത്തിയത്. കൂടാതെ സംഭവത്തിൻ്റെ വീഡിയോ വൈറലക്കുകയും ചെയ്തു. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസ് കേസെടുത്തു. എന്നാൽ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ബിജെപി രംഗത്തെത്തി.
മുൻ എംഎൽഎയുടെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ പ്രകടനം നടത്തി. പിന്നാലെയാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഗോകുൽപുര നിവാസികളായ ഫൈസാൻ, സദാബ്, മുഹജ്ജം എന്നിവരാണ് പിടിയിലായത്. 19 നും 21 നും ഇടയിൽ പ്രായമുള്ളവരാണ് ഇവർ.
ഐപിസി സെക്ഷൻ 153-ബി പ്രകാരം കേസെടുത്തിട്ടുള്ളത്. കൂടുതൽ അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
Story Highlights: 3 Arrested For Allegedly Raising Anti-India Slogans In Agra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here