എല്ലാ ആധാർ കാർഡ് ഉടമകൾക്കും മോദി സർക്കാർ 4.78 ലക്ഷം രൂപ നൽകുമോ ? [24 Fact Check ]

എല്ലാ ആധാർ കാർഡ് ഉടമകൾക്കും മോദി സർക്കാർ 4.78 ലക്ഷം രൂപ നൽകുമെന്ന് വ്യാജ പ്രചാരണം.
കേന്ദ്രസർക്കാർ നൽകുന്ന സാമ്പത്തിക സഹായമെന്ന പേരിലാണ് ഇത് സംബന്ധിച്ച സന്ദേശം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. എല്ലാ ആധാർ കാർഡ് ഉടമകൾക്കും കേന്ദ്ര സർക്കാർ 4.78 ലക്ഷം രൂപയുടെ ലോൺ അനുവദിക്കുമെന്നാണ് സന്ദേശത്തിൽ പറയുന്നത്. ഇതിനായി സന്ദേശത്തിനൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നും പറയുന്നു.
എന്നാൽ ഇത് വ്യാജമാണ്. കേന്ദ്ര സർക്കാർ ഇത്തരത്തിലൊരു ലോൺ പദ്ധിയും ആവിഷ്‌കരിച്ചിട്ടില്ലെന്ന് പിഐബി വ്യക്തമാക്കി. ഇത്തരം വ്യാജ സന്ദേശങ്ങൾക്കൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുന്നത് വലിയ അപകടത്തിലേക്കും ഓൺലൈൻ തട്ടിപ്പിലേക്കുമാകും നിങ്ങളെ കൊണ്ടെത്തിക്കുക. നമ്മുടെ സ്വകാര്യ വിവരങ്ങളുൾപ്പെടെ ഇത്തരം വെബ്‌സൈറ്റുകൾ ചോർത്തിയെടുക്കുന്നതിനും കാരണമാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here