എല്‍ഡിഎഫ് വീണ്ടും അധികാരത്തിലേറുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടണമെന്ന് സിപിഐ

എല്‍ഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടണമെന്ന് സിപിഐ പ്രതിനിധികള്‍. സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി ആവശ്യമുയര്‍ന്നത്. (cpi may demand cm post if ldf will one more term )
കൊല്ലം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണുയര്‍ന്നത്. സിപിഐ മന്ത്രിമാരെ മുഖ്യമന്ത്രി അവഗണിക്കുകയാണെന്നാണ് വിമര്‍ശനം. കൊവിഡ് കാലത്ത് ആരോഗ്യവകുപ്പില്‍ സിപിഐഎമ്മുകാരെ തിരുകി കയറ്റിയെന്നും കൊല്ലം ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍ വിമര്‍ശിച്ചു.
സംസ്ഥാന സര്‍ക്കാരിനെതിരെ സിപിഐ സമ്മേളനങ്ങളില്‍ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. മന്ത്രിമാര്‍ നിരാശപ്പെടുത്തുകയാണെന്നാണ് സമ്മേളനങ്ങളില്‍ ഉയര്‍ന്നുവരുന്ന പ്രധാന ആക്ഷേപം. കേരള കോണ്‍ഗ്രസ് എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ മുന്നണിക്ക് ഗുണം ചെയ്യുന്നില്ലെന്നും മധ്യവര്‍ഗത്തിനുവേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന പ്രതീതി ഉണ്ടാകുന്നുണ്ടെന്നും ഉള്‍പ്പെടെയുള്ള പരാതികള്‍ സിപിഐയ്ക്കുണ്ട്.
Story Highlights: cpi may demand cm post if ldf will one more term
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here