മധ്യപ്രദേശ് പ്രളയം; കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി

മധ്യപ്രദേശ് പ്രളയത്തിൽ കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി. ഛത്തർപൂരിലെ പറ്റ്ന ഗ്രാമത്തിൽ നിന്നാണ് നിർമ്മൽ ശിവരാജന്റെ മൃതദേഹം കണ്ടെത്തിയത്. നിർമ്മൽ സഞ്ചരിച്ച കാർ നേരത്തെ കണ്ടെത്തിയിരുന്നു.
ജപൽപൂരിൽ ലെഫ്റ്റനന്റ് ആയ ഭാര്യ ഗോപി ചന്ദ്രയെ കണ്ടശേഷം ജോലി സ്ഥലത്തേയ്ക്ക് തിരികെ മടങ്ങുന്നതിനിടെയാണ് നിർമ്മൽ ശിവരാജനെ കാണാതായത്. നർമ്മദാപുരത്തെ ബച്ച്വാര ഗ്രാമത്തിലാണ് നിമ്മലിന്റെ ഫോണിന്റെ അവസാന ടവർ ലൊക്കേഷൻ കാണിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് പ്രദേശത്ത് തിരച്ചിൽ നടത്തുന്നത്. മധ്യപ്രദേശ് പൊലീസ് സംഘത്തിന് ഒപ്പം എൻഡിആർഎഫ് സംഘത്തെയും തിരച്ചിലിന് നിയോഗിച്ചിരുന്നു.
Read Also: മധ്യപ്രദേശ് പ്രളയത്തിൽ കാണാതായ ജവാൻ നിർമലിന്റെ കാർ കണ്ടെത്തി
Story Highlights: Missing malayali jawan nirmal body found
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here