Advertisement

കെഎസ്ആർടിസി എല്ലാ മാസവും സമരം ചെയ്യുന്നത് ശരിയല്ല, ചർച്ച തുടരും: മന്ത്രി ആൻറണി രാജു

August 18, 2022
3 minutes Read

കെഎസ്ആർടിസി എല്ലാ മാസവും സമരം ചെയ്യുന്നത് ശരിയല്ല, ശമ്പള പ്രതിസന്ധിയിൽ ചർച്ച തുടരുമെന്ന് മന്ത്രി ആൻറണി രാജു. കെ എസ് ആർ ടിസിയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് തൊഴിൽ, ഗതാഗത മന്ത്രിമാരുടെ സാന്നിദ്ധ്യത്തിലായിരുന്നു തൊഴിലാളി യൂണിയനുകളുടെ യോഗം. തുടർച്ചയായി രണ്ടാം ദീവസവും ചർച്ച നടത്തിയെങ്കിലും ധാരണയായില്ല. 22 ന് വീണ്ടും ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.(monthly strikes are noot good for ksrtc- antony raju)

അഞ്ചാം തീയതിക്കകം ശമ്പളം നൽകുന്ന കാര്യം മുഖ്യന്ത്രിയുമായി ആലോചിച്ച ശേഷം തീരുമാനിക്കും. വിഷയവുമായി ബന്ധപ്പെട്ട് യൂണിയനുകൾ ആശങ്കയറിയിച്ചു. ചില കാര്യങ്ങളിൽ ധാരണയായി. ചില കാര്യങ്ങളിൽ നിയമോപദേശം തേടും.എല്ലാ മാസവും സമരം ചെയ്യുന്നതും കേസുമായി പോകുന്നതും ശരിയല്ലെന്ന് മന്ത്രി ആൻറണി രാജു പറഞ്ഞു.

Read Also: യുപിഐ പണമിടപാടുകൾക്കും സർവീസ് ചാർജ് ? ആർബിഐ പ്രതികരണം തേടി

12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിയെച്ചൊല്ലിയാണ് തർക്കം പ്രധാനമായും നിലനിൽക്കുന്നത്.നിലവിലെ നിയമം അനുസരിച്ച് നടപ്പിലാക്കുന്നതിൽ നിയമ സെക്രട്ടറിയുടെ നിയമോപദേശം തേടിയെന്ന് മന്ത്രിമാർ അറിയിച്ചു. 60 വർഷം മുൻപത്തെ നിയമം വെച്ച് സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കാൻ സമ്മതിക്കില്ലെന്ന് യൂണിയനുകൾ അറിയിച്ചു. 8 മണിക്കൂർ കഴിഞ്ഞു ബാക്കി സമം ഓവർടൈമായി കണക്കാക്കി വേതനം നൽകണമെന്ന നിർദേശത്തിലും തീരുമാനമായില്ല.

Story Highlights: monthly strikes are noot good for ksrtc- antony raju

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top