‘ഹിന്ദു വിരുദ്ധന്‍’; കര്‍ണാടകയില്‍ സിദ്ധരാമയ്യയ്ക്ക് നേരെ കരിങ്കൊടി; കാറിന് നേരെ മുട്ടയേറ്

സവര്‍ക്കര്‍ വിവാദം പുകയുന്നതിനിടെ കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയ്ക്ക് നേരെ കരിങ്കൊടിയും മുട്ടയേറും. ഹിന്ദു വിരുദ്ധന്‍, ഗോ ബാക്ക് സിദ്ധരാമയ്യ എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പ്രതിഷേധമുണ്ടായത്.
കുടകില്‍ മഴ മൂലം നശിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു സിദ്ധരാമയ്യ. ഈ സമയം ഹിന്ദുത്വ ആശയപ്രചാരകന്‍ വി. ഡി സവര്‍ക്കറുടെ പ്ലാക്കാര്‍ഡുകളുമായി ഒരു കൂട്ടമാളുകള്‍ ഗോ ബാക്ക് സിദ്ധരാമയ്യ മുദ്രാവാക്യവുമായി പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധക്കാര്‍ സിദ്ധരാമയ്യയുടെ കാറിന് നേരെ മുട്ട എറിയുകയും ചെയ്തു.
Read Also: സ്‌കൂളുകളിലും കോളജുകളിലും ദേശീയ ഗാനം നിര്‍ബന്ധമാക്കണം; ഉത്തരവിറക്കി കര്‍ണാടക സര്‍ക്കാര്‍
‘ഇത് ഭീരുക്കളുടെ പണിയാണ്. അവര്‍ക്ക് (ബിജെപി) ഭരണം നടത്താനറിയില്ല. ഗവണ്‍മെന്റ് തന്നെ ഇല്ലാതായി. ഇപ്പോള്‍ ജനങ്ങളുടെ ശ്രദ്ധ കിട്ടാന്‍ വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്’. സിദ്ധരാമയ്യ പറഞ്ഞു. കുടകില്‍ ഇത്തവണ കോണ്‍ഗ്രസ് രണ്ട് സീറ്റുകളും നേടുമെന്ന് ബിജെപിക്കറിയാമെന്നും അതില്‍ അസ്വസ്ഥരായതിനാലാണ് ഈ പ്രതിഷേധങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights: bjp protest in kudaku against congress leader siddaramaiah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here