Advertisement

സഭകള്‍ സാമ്രാജ്യങ്ങളായി മാറുന്ന കാലത്ത് ലത്തീൻ കത്തോലിക്കാ സഭ ആശ്വാസം; ഗീവർഗീസ് മാർ കൂറിലോസ്

August 19, 2022
1 minute Read

വിഴിഞ്ഞം തുറമുഖ സമരം ശക്തിപ്രാപിച്ചതിന്‍റെ പശ്ചാത്തലത്തില്‍ യാക്കോബായ സഭാ നിരണം ഭദ്രാസനാധിപൻ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസിന്‍റെ കുറിപ്പ്. തീരശോഷണം ഉൾപ്പെടെ വിഷയങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപത നടത്തുന്ന സമരം ആശ്വാസവും അഭിമാനവുമാണെന്ന് ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

മിക്കവാറും ഒട്ടുമിക്ക സഭകളെല്ലാം വൻകിട സ്ഥാപനങ്ങളും സാമ്രാജ്യങ്ങളുമായി മാറിയിരിക്കുന്ന ഈ കാലത്ത് ലത്തീൻ കത്തോലിക്കാ സഭ എങ്കിലും ഒരു ജനകീയ മുന്നേറ്റമായി തുടരുന്നത് ആശ്വാസവും അഭിമാനവുമാണ്. എന്നും “തീര”ത്തോടൊപ്പം.- ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ് ഫേസ്ബുക്കിൽ കുറിച്ചു.

തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരത്തിന് സംസ്ഥാന വ്യാപകമായി രൂപതകളുടെ പിന്തുണ കൂടി വന്നതോടെ സർക്കാർ നിലപാട് മയപ്പെടുത്തിയിരിക്കുകയാണ്. ചർച്ചയല്ലാതെ മറ്റ് വഴികൾ സർക്കാരിന് മുന്നിലില്ല. അതിരൂപത വികാരി ജനറലും സമരസമിതി കൺവീനറുമായ ഫാദർ യൂജിൻ പെരേരെയെ ഫോണിൽ വിളിച്ചാണ് ചർച്ചയ്ക്ക് തയ്യാറെന്ന് ഫിഷറീസ് മന്ത്രി അറിയിച്ചത്.

Read Also: പുലിമുട്ടുകൾക്ക് മുകളിൽ കയറി പതാക നാട്ടി വൈദികർ; വിഴിഞ്ഞത്ത് ഇന്നും പ്രതിഷേധം

ചർച്ചയെ ലത്തീൻ രൂപത സ്വാഗതം ചെയ്തെങ്കിലും മത്സ്യത്തൊഴിലാളികൾ ഉന്നയിച്ച ഏഴ് ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവയ്ച്ച് പഠനം നടത്തണം, തീരശോഷണത്തിന് ശാശ്വത പരിഹാരം വേണം, വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കണം തുടങ്ങിയവയാണ് ആവശ്യങ്ങൾ.

Story Highlights: Geevarghese Coorilos Support Vizhinjam Protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top